Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

02/12/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പുറുത്തിപ്പാറ ജംഗ്ഷനില്‍ കെട്ടിടത്തിന് അപകട ഭീക്ഷണിയായി നില്‍ക്കുന്ന ബദാം മരം 29/11/2021 തീയതി ലേലത്തില്‍ വെച്ചിരുന്നു. എന്നാല്‍ ടി മരം ലേലത്തില്‍ ആരും എടുത്തിരുന്നില്ല. പ്രസ്തുത മരം കെട്ടിടത്തിന് അത്യന്തം ഭീക്ഷണിയായി നില്‍ക്കുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു. ടി മരത്തിന്‍റെ ശിഖരങ്ങളും മറ്റും കെട്ടിടത്തിലേയ്ക്ക് ചാഞ്ഞു നില്‍ക്കുന്നതും അപകട ഭീക്ഷണി വര്‍ദ്ധിപ്പിക്കുമെന്നുളളതിനാല്‍ ടി മരം മുറിച്ചു മാറ്റുന്നതിനും അതിനുശേഷം ലേല വ്യവസ്ഥകള്‍ പാലിച്ച് തടികള്‍ ലേലം ചെയ്യുന്നതിനുളള തുടര്‍ നടപടി സ്വീകരിയ്ക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//