Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

02/12/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (4) നമ്പര്‍ തീരുമാനം

തീരുമാനം:

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറണ്ടോട് വാര്‍ഡില്‍ വലിയകലുങ്ക് ബി.എസ്സ് ആഡിറ്റോറിയം മുതല്‍ ശാസ്താംകാവ് വരെയുളള നടപ്പാത കോണ്‍ക്രീറ്റ് ചെയ്യുന്നതിന് ശ്രീമതി.മിനി ചന്ദ്രന്‍,ബ്ലസ്സന്‍ ഭവന്‍ ,വലിയകലുങ്ക് ,പറണ്ടോട് പി.ഒ എന്ന വ്യക്തി എഗ്രിമെന്‍റ് വച്ചു പണികള്‍ തുടങ്ങിയപ്പോള്‍ സ്ഥല വാസികള്‍ തടസ്സപ്പെടുത്തിയതുമൂലം പണി ചെയ്യുന്നതിന് സാധിച്ചിരുന്നില്ല .ആയതിനാല്‍ സെക്യൂരിറ്റി ഡെപ്പോസിറ്റായി ഒടുക്കിയ തുക തിരികെ അനുവദിയ്ക്കണമെന്നുളള ശ്രീമതി.മിനി ചന്ദ്രന്‍ -ന്‍റെ അപേക്ഷയും എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് , അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറുടെ റിപ്പോര്‍ട്ടും യോഗം ചര്‍ച്ച ചെയ്തു. തുക അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//