Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

02/12/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (14) നമ്പര്‍ തീരുമാനം

തീരുമാനം:

2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ചുവടെ പറയുന്ന പദ്ധതികളുടെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യണമെന്നുള്ള LSGD Assistant Engineer –ടെ കത്ത് യോഗം ചർച്ച ചെയ്തു. പ്രസ്തുത പ്രവൃത്തികളുടെ അടങ്കൽ തുകയിൽ മാറ്റം വരുത്താതെ ചുവടെ പറയും പ്രകാരം എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് LSGD Assistant Engineer-നെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1. പ്രോജക്ട് നം. 150/21 –തന്നിപ്പാറ പുല്ലുവെട്ടിച്ചിറ റോഡ് റീടാറിംഗ് ടി പ്രവൃത്തിയിൽ Wetmix ചെയ്ത് ടാർ ചെയ്യുന്നതിനും സൈഡ് വാൾ കെട്ടുന്നതിനുമാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നത്. എന്നാൽ സ്ഥലത്തിന്റെ വിഷയം കാരണം സൈഡ് വാൾ ഒഴിവാക്കി മഴക്കെടുതിയിൽ പൊളിഞ്ഞുപോയ ടാർറോഡ് Wetmix ചെയ്ത് ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കുന്നതിന് അടങ്കൽ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ്. 2. പ്രോജക്ട് നം. 158/2021 – പൊട്ടന്ചിറ മരുത് വിളാകത്ത് കുഴിറോഡ് റീടാറിംഗ് ടി പ്രവൃത്തിയിൽ പ്രവൃത്തി ചെയ്യേണ്ട ഭാഗം മഴക്കെടുതിയിൽ വെള്ളം കെട്ടി നിന്ന് താഴ്ന്ന് പോയത് കാരണം ഈ ഭാഗത്ത് രണ്ട് ലെയർ Wetmix ചെയ്ത് ടാർ ചെയ്യേണ്ടത് അനിവാര്യമായതിനാൽ അടങ്കൽ തുക അധികരിയ്ക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ് 3. പ്രോജക്ട് നം. 67/2022– പാലൈക്കോണം കണിയാക്കുഴി റോഡ് മെയിന്റൈനന്സ് ടി പ്രവൃത്തിയിൽ റീടാറിംഗ്, സൈഡ് വാൾ പ്രവൃത്തി ചെയ്യേണ്ട ഭാഗം മഴക്കെടുതിയിൽ വെള്ളം കെട്ടി നിന്ന് താഴ്ന്ന് പോയത് കാരണം ഈ ഭാഗത്ത് രണ്ട് ലെയർ Wetmix ചെയ്ത് ടാർ ചെയ്യേണ്ടത്അ നിവാര്യമായതിനാൽ അടങ്കൽ തുക അധികരിയ്ക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ് 4. പ്രോജക്ട് നം. 146/2021 – പൊട്ടന്ചിറ വാറുകാട് റോഡ് റീടാറിംഗ് ടി പ്രവൃത്തിയിൽ റീടാറിംഗ്, സൈഡ് വാൾ എന്നിവയാണ് എസ്റ്റിമേറ്റില് ഉള്പ്പെടുത്തിയിരുന്നത്. എന്നാല് കാലവര്ഷക്കെടുതിയില് വെള്ളം കെട്ടി റോഡ് തകര്ന്ന് പോയതിനാല് ഈ ഭാഗത്ത് 2 layer Wetmix ചെയ്ത് ടാര് ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കി പ്രവൃത്തി പൂര്ത്തീകരിയ്ക്കാന് കഴിയുകയുള്ളൂ എന്നതിനാല് അടങ്കല് തുക അധികരിയ്ക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ്. 5. പ്രോജക്ട് നം. 148/2021 – പള്ളിത്തറ കണിയാംവിളാകം കൂടല്ലിഭാഗം റോഡ് റീടാറിംഗ് ടി പ്രവൃത്തിയിൽ റോഡ് ടാര് ചെയ്യുന്നതിനാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നത്. എന്നാല് ശക്തമായ മഴക്കെടുതിയില് റോഡ് പൊളിഞ്ഞ്പോയതിനാല് Wetmix കൂടി ചെയ്ത് ടാര് ചെയ്താലെ റോഡ് ഗതാഗതായോഗ്യമായ രീതിയില് പ്രവൃത്തി പൂര്ത്തീകരിയ്ക്കാന് കഴിയുകയുള്ളൂ എന്നതിനാല് മേല് നടപടികള് കൂടി ഉള്പ്പെടുത്തി അടങ്കല് തുക അധികരിയ്ക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ്.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//