Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

02/12/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (12) നമ്പര്‍ തീരുമാനം

തീരുമാനം:

2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ചുവടെ പറയുന്ന പദ്ധതികളുടെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യണമെന്നുള്ള LSGD Assistant Engineer –ടെ കത്ത് യോഗം ചർച്ച ചെയ്തു. പ്രസ്തുത പ്രവൃത്തികളുടെ അടങ്കൽ തുകയിൽ മാറ്റം വരുത്താതെ ചുവടെ പറയും പ്രകാരം എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് LSGD Assistant Engineer-നെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1. പ്രോജക്ട് നം.57/22 –പള്ളിനട നരിപ്പാറവെട്ട റോഡ് നവീകരണം. ടി പ്രവൃത്തിയിൽ റോഡുകളുടെ കോൺക്രീറ്റിംഗ്, ബേം- കോൺക്രീറ്റിംഗ് ആണ് എസ്റ്റിമേറ്റിൽ ഉണ്ടായിരുന്നത്. എന്നാൽ ബേം- കോൺക്രീറ്റ് ചെയ്ത് റോഡിന്റെ വശത്ത് ചരിവ് വന്നാൽ വീടുകളിൽ വെള്ളം ഇറങ്ങുവാൻ സാധ്യത ഉള്ളതിനാൽ ബേം- കോൺക്രീറ്റിംഗ് ഒഴിവാക്കി റോഡ് ഇരുവശവും ചേർത്ത് ലെവൽ ചെയ്ത് കോൺക്രീറ്റ് ചെയ്യണമെന്ന് പ്രദേശ വാസികൾ ആവശ്യപ്പെട്ടു. രണ്ടാമത്തെ റോഡ് വീതി കൂടിയപ്പോൾ റീകോൺക്രീറ്റിംഗ് കൂടാതെ വീതി കൂടിയ ഭാഗത്ത് കോൺക്രീറ്റ് ചെയ്യേണ്ടാതായിണ്ട്. മേൽ കാര്യങ്ങൾ ഉൾപ്പെടുത്തി അടങ്കൽ തുക അധികരിയ്ക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ് 2. പ്രോജക്ട് നം. 101 2021 – ഇടത്തറ വേവറത്തല റോഡ് പുനരുദ്ധാരണം. ടി പ്രവൃത്തിയിൽ സൈഡ് വാൾ, കോൺക്രീറ്റിംഗ് എന്നിവയാണ് എസ്റ്റിമേറ്റിലുള്ളത്. എന്നാൽ തുടർച്ചയായ ശക്തമായ മഴയിൽ തോടിന്റെ വശത്തുള്ള സംരക്ഷണഭിത്തി അപകടാവസ്ഥയിലായതിനാൽ സംരക്ഷണഭിത്തി പൊളിച്ചു കെട്ടേണ്ടതുണ്ട്. കൂടാതെ വെള്ളക്കെട്ടുള്ള റോഡിന്റെ ഭാഗം മണ്ണിട്ട് ഉയർത്തേണ്ടതുണ്ട്. മേൽ കാര്യങ്ങൾ ഉൾപ്പെടുത്തി അടങ്കൽ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ്. 3. പ്രോജക്ട് നമ്പർ 74/2021 - ഉണ്ടപ്പാറ കോരാംകുഴി റോഡ് പുനരുദ്ധാരണം ടി പ്രവൃത്തിയിൽ സൈഡ് വാൾ, ഓട നിർമ്മാണം, റീടാറിങ് എന്നീ പ്രവൃത്തികളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോഴത്തെ മഴക്കെടുതിയിൽ നിലവിലുണ്ടായിരുന്ന സംരക്ഷണഭിത്തി, റാംപ് എന്നിവ തകർന്നിട്ടുള്ളതിനാൽ എസ്റ്റിമേറ്റിൽ ഉള്ളതിനേക്കാൾ കൂടുതൽ നീളം സൈഡ് വാൾ ചെയ്യേണ്ടതായിട്ടുണ്ട്. മേൽ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ്. 4. പ്രോജക്ട് നം. 154/202 – മലയൻതേരി ഉണ്ടപ്പാറ ഊറ്റുകുഴി റോഡ് സംരക്ഷണവും നവീകരണം ടി പ്രവൃത്തിയിൽ സൈഡ് വാൾ, ഓട നിർമ്മാണം, റീടാറിങ് എന്നിവയാണ് എസ്റ്റിമേറ്റിൽ പറഞ്ഞിട്ടുള്ളത്. എന്നാൽ തുടർച്ചയായ ശക്തയായ മഴയിൽ റോഡ് കുറെ ഭാഗം പൊളിഞ്ഞുപോയിട്ടുള്ളതായി കാണുന്നതിനാൽ ടി ഭാഗത്ത് Wetmix ചെയ്ത് ടാറിംഗ് ചെയ്യേണ്ടതായിട്ടുണ്ട്. മേൽ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ്. 5. പ്രോജക്ട് നം. 61/2022 – കണിയാംവിളാകം കൂടല്ലിഭാഗം റോഡ് നവീകരണം ടി പ്രവൃത്തിയിൽ ഒരു ലെയർ Wetmix ഇട്ട് ടാർ ചെയ്യുന്നതിനാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. എന്നാൽ മഴക്കെടുതിയിൽ റോഡ് കൂടുതൽ പൊളിഞ്ഞ് പോയതിനാൽ രണ്ട് ലെയർ Wetmix ഇട്ട് ടാർ ചെയ്താലേ റോഡ് ഗതാഗത യോഗ്യമായ രീതിയിൽ പ്രവൃത്തി പൂർത്തിയാക്കാൻ കഴിയുകയുള്ളൂ എന്നതിനാൽ മേൽ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ്

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//