Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

02/12/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് പഞ്ചായത്തിന്‍റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ഈഞ്ചപ്പുരി നഴ്സറി സ്കൂളിന് സ്ഥലം വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചത് പ്രകാരം ബി. രാമചന്ദ്രന്‍ നായര്‍ , വി.സുദര്‍ശനന്‍ നായര്‍ , എസ്സ്.ജയന്‍ എന്നിവര്‍ സമര്‍പ്പിച്ച ക്വട്ടേഷനുകള്‍ പരിശോധിച്ച് സ്ഥലത്തിന്‍റെ മുന്‍ഗണന നിശ്ചയിക്കുന്നതിന് പഞ്ചായത്ത് കമ്മിറ്റിയുടെ 28/10/2021 തീയതിയിലെ 1(2) തീരുമാനപ്രകാരം സബ്കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ടി സബ്കമ്മിറ്റിയുടെ റിപ്പോര്‍ട്ട് യോഗം പരിശോധിച്ചു. സബ്കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം നഴ്സറി സ്കൂളിന് അനുയോജ്യമായ വസ്തു ശ്രീ. രാമചന്ദ്രന്‍ നായരുടേതാണെന്ന് യോഗം അഭിപ്രായപ്പെട്ടു. എന്നാല്‍ പ്രസ്തുത സ്ഥലം വാങ്ങുന്നത് സംബന്ധിച്ച് പി.റ്റി .എ , സ്ഥലവാസികള്‍ എന്നിവര്‍ സമര്‍പ്പിച്ച പരാതി യോഗം വായിച്ചു ചര്‍ച്ച ചെയ്തു. പ്രസ്തുത പരാതിയിന്‍മേല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ചുവടെ പറയും പ്രകാരം സബ്കമ്മിറ്റിയെ നിയോഗിച്ച് തീരുമാനിച്ചു. 1.എം.എല്‍ കിഷോര്‍ (വികസനം ) - അധ്യക്ഷന്‍ 2. മോളി കെ (ക്ഷേമകാര്യം ) - കണ്‍വീനര്‍ 3. രതീഷ് .കെ.കെ - അംഗം 4. രാധാകൃഷ്ണന്‍ -അംഗം 5. ആതിര -അംഗം

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//