Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിനെ ഈഞ്ചപ്പുരി -കൊക്കോട്ടേല വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന ഇരപ്പ് പാലം മുതല്‍ കോരപ്പറമ്പ് വരെയുളള ബണ്ട് റോഡ് പ്രകൃതി ക്ഷോഭം മൂലം കുണ്ടും കുഴികളുമായി കിടക്കുന്നത് യോഗം ചര്‍ച്ച ചെയ്തു. കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും കടന്നു പോകുന്നതിന് വളരെയധികം ബുദ്ധിമുട്ടാണെന്നും യോഗം അഭിപ്രായപ്പെട്ടു. ആയതിനാല്‍ പ്രസ്തുത ബണ്ട് റോഡ് 5000/- രൂപയില്‍ അധികരിയ്ക്കാത്ത തുകയ്ക്ക് വൃത്തിയാക്കി സഞ്ചാര യോഗ്യമാക്കുന്നതിനും എല്‍.എസ്സ്.ജി.ഡി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറുടെ വാല്യുവേഷന്‍ പ്രകാരമുളള തുക അനുവദിയ്ക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//