Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

21/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (9) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ പൊട്ടൻച്ചിറ വാർഡിൽ മേക്കുംകര തടത്തിൽ നിന്നും താഴേയ്ക്ക് പോകുന്ന ഇടവഴിയുടെ മധ്യഭാഗത്ത് ഗതാഗതത്തിന് തടസ്സമായി നിൽക്കുന്ന 2 ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി നൽകണമെന്നുളള പ്രദേശവാസികളുടെ അപേക്ഷ യോഗം പരിശോധിച്ചു. എസ്റ്റിമേറ്റ് തുകയുടെ പകുതി പ്രദേശവാസികൾ വഹിക്കണമെന്നുളള നിർദ്ദേശത്തോടെ പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനുളള എസ്റ്റിമേറ്റ് കെ.എസ്സ്.ഇ.ബി യിൽ നിന്നും ലഭ്യമാക്കുന്നതിനും ആയത് പ്രകാരമുളള തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//