Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

21/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ മീനാങ്കൽ വാർഡിൽ, പാറമുക്ക് പ്രദേശത്തെ നിരവധി കുടുംബങ്ങൾ വർഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന നീരുറവ(കുളം) വസ്തു ഉടമ നികത്തിയിരിക്കുന്നുവെന്ന പരാതി വാർഡ് മെമ്പർ യോഗത്തെ അറിയിച്ചു. വേനൽക്കാലത്ത് കുടിവെള്ളക്ഷാമം അതിരൂക്ഷമായി അനുഭവപ്പെടുന്ന പ്രദേശമായതിനാൽ പ്രസ്തുത നീരുറവ പുന:സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്ന് യോഗം വിലയിരുത്തി. ആയതിനാൽ വസ്തു ഉടമയോട് നീരുറവ പുന:സ്ഥാപിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുന്നതിന് നിർദ്ദേശിച്ചു തീരുമാനിച്ചു. വസ്തു ഉടമ നീരുറവ പുന:സ്ഥാപിക്കാത്ത പക്ഷം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ സമീപവാസികൾ പ്രസ്തുത നീരുറവ പുന:സ്ഥാപിക്കുന്നതിനും ആയതിനുള്ള സംരക്ഷണം ആവശ്യപ്പെടുന്നപക്ഷം ലഭ്യമാക്കുന്നതിന് സ്റ്റേഷന്‍ ഹൌസ് ഓഫീസറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//