Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

21/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ മീനാങ്കൽ വാർഡിൽ, പാറമുക്ക് പ്രദേശത്തെ നിരവധി കുടുംബങ്ങൾ വർഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന നീരുറവ(കുളം) വസ്തു ഉടമ നികത്തിയിരിക്കുന്നുവെന്ന പരാതി വാർഡ് മെമ്പർ യോഗത്തെ അറിയിച്ചു. വേനൽക്കാലത്ത് കുടിവെള്ളക്ഷാമം അതിരൂക്ഷമായി അനുഭവപ്പെടുന്ന പ്രദേശമായതിനാൽ പ്രസ്തുത നീരുറവ പുന:സ്ഥാപിക്കുന്നതിന് വേണ്ട നടപടി സ്വീകരിയ്ക്കണമെന്ന് വില്ലേജ് ഓഫീസറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//