Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

21/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2005/2010 കാലയളവില്‍ ജില്ലാ പഞ്ചായത്ത് മുഖേന നടപ്പിലാക്കിയ പ്യൂപ്പിള്‍സ് – തൊഴില്‍ സംരംഭം എന്ന പദ്ധതി പ്രകാരം ഡയബറ്റിക് രോഗികള്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നതിന് ഉപകരണങ്ങള്‍ അനുവദിച്ചു നല്‍കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി ഈ പദ്ധതി നടപ്പിലാക്കാതെ നിശ്ചലാവസ്ഥയിലും ഉപകരണങ്ങള്‍ ഉപയോഗ ശൂന്യമായും പഞ്ചായത്ത് കെട്ടിടത്തില്‍ കിടക്കുകയാണ്. പഞ്ചായത്തിന്‍‍റെ മറ്റു പ്രവര്‍ത്തന ആവശ്യങ്ങള്‍ക്കുളള ടി കെട്ടിടത്തില്‍ ഉപയോഗ ശൂന്യമായി കിടക്കുന്ന ഉപകരണങ്ങള്‍ ‍ തിരിച്ചെടുത്ത് കെട്ടിടം പഞ്ചായത്തിന് ഉപയോഗയോഗ്യമാക്കുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് ജില്ലാ പഞ്ചായത്ത് ഭരണ സമിതിയോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.നിയമപരമായ സമയത്തിനുള്ളിൽ പ്രസ്തുത ഉപകരണങ്ങൾ മാറ്റിയില്ലെങ്കിൽ പഞ്ചായത്ത് പ്രസ്തുത ഉപകരണങ്ങൾ മാറ്റുന്നതിനുളള തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//