Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

21/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ നാഷണൽ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്തിട്ടുളള ഗിരിനഗർ ഗ്രാമകേന്ദ്രം നിർമ്മിക്കുന്നതിന് എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിനുളള അനുമതി ആവശ്യപ്പെട്ടു കൊണ്ടുളള എൽ.എസ്സ്.ജി.ഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറുടെ കത്ത് യോഗം അംഗീകരിച്ചു. കെട്ടിടത്തിൻറെ അസ്ഥിവാരം നിർമ്മിക്കുന്നതിന് ഉറപ്പുള്ള തറ ലഭിക്കുന്നതിനായി നിലവിലെ എസ്റ്റിമേറ്റിൽ പറയുന്ന അളവിലുമധികം കുഴിയെടുക്കുന്നതിനും എസ്റ്റിമേറ്റിൽ നിർദ്ദേശിച്ച അളവുകളോടുകൂടിയ കെട്ടിടം KPBR -2019 ചട്ടം പാലിച്ച് നിർമ്മിക്കുന്നതിന് പര്യാപ്തമല്ലാത്തതിനാൽ നിലവിലെ എസ്റ്റിമേറ്റിൽ നിന്നും വ്യത്യസ്തമായി സ്റ്റെയർ കേസ് കെട്ടിടത്തിന് അകത്തു കൂടെ നിർമ്മിക്കുന്നതിനുമായി അടങ്കൽ തുക അധികരിയ്ക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് എൽ.എസ്സ്.ജി.ഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//