21/01/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (5) നമ്പര്‍ തീരുമാനം
കേന്ദ്ര ഗവണ്‍മെന്‍റ് പദ്ധതിയായ ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍റര്‍ബന്‍മിഷന്‍ പദ്ധതി പ്രകാരം പഞ്ചായത്ത് ഏറ്റെടുത്തിട്ടുളളതും WAPCOS എന്ന അക്രഡിറ്റഡ് ഏജന്‍സി മുഖേന നടപ്പിലാക്കുന്നതുമായ ചുവടെ പറയുന്ന പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി യോഗം വിലയിരുത്തി. പ്രസ്തുത പദ്ധതികളെല്ലാം നിലവില്‍ നിശ്ചലാവസ്ഥയിലാണ്. പഞ്ചായത്തുമായി കരാറിലേര്‍പ്പെട്ടു 3 വര്‍ഷം കഴിഞ്ഞിട്ടും സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കി പഞ്ചായത്തിന് കൈമാറാത്ത WAPCOS -ന്‍റെ അനാസ്ഥ യോഗം ചര്‍ച്ച ചെയ്തു. എല്ലാ പദ്ധതികള്‍ക്കും മൊബിലൈസേഷന്‍ അഡ്വാന്‍സ് എന്ന പേരില്‍ 20 ശതമാനം തുക മുന്‍കൂറായി കൈപ്പറ്റുകയും തുടര്‍ന്ന് ബില്‍ തുകകളും WAPCOS കൈപ്പറ്റുകയുണ്ടായി. എന്നാല്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാതെ പദ്ധതി തുക നഷ്ടമാക്കുന്ന സാഹചര്യവും പഞ്ചായത്തിന് വന്‍ സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്ന തരത്തിലുളള പ്രവര്‍ത്തനവുമാണ് WAPCOS -ന്‍റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുളളതെന്ന് യോഗം അഭിപ്രായപ്പെട്ടു. മാര്‍ച്ച് 2022-ന് മുമ്പ് പദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്നുളള നിര്‍ദ്ദേശം മേലാഫീസുകളില്‍ നിന്നും വന്നിട്ടുണ്ട്. മാര്‍ച്ച് 2022-ന് മുമ്പ് പദ്ധതികള്‍ പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിയ്ക്കാന്‍ കഴിയുമോയെന്നുളള ആശങ്കയും യോഗം പങ്കു വെച്ചു. പഞ്ചായത്തിന്‍റെ പദ്ധതി തുക കൈപ്പറ്റുകയും എന്നാല്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാതെയുളള WAPCOS -ന്‍റെ അനാസ്ഥയും അലംഭാവവും കാരണം പദ്ധതി തുക നഷ്ടമാകുന്ന തരത്തിലേയക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ച WAPCOS എന്ന സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിയ്ക്കുന്നതിനും പദ്ധതി തുക പലിശയുള്‍പ്പെടെ പ്രസ്തുത സ്ഥാപനത്തില്‍ നിന്നും ഈടാക്കുന്നതിനുളള നടപടികള്‍ക്കുമായി ബഹു.കോടതിയെ സമീപിക്കുന്നതിന് യോഗം ഐകകണ്ഠേന തീരുമാനിച്ചു. 1.Construction of APJ Abdulkalam Mini Stadium 2. Construction of Convergence centre and Day care Building 3. Construction of Sub centre 4.Construction of Theviyarukunnu Water Supply Project
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
21/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//