Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

21/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കുടിവെള്ള ദൗർലഭ്യം പരിഹരിക്കുന്നതിനായി തേവിയാരുകുന്ന് പ്രദേശത്ത് കുടിവെളള പദ്ധതിയുടെ നിർ‍‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ടി പദ്ധതിയുടെ അനുബന്ധ പ്രവര്‍ത്തിയായി തേവിയാരുകുന്ന് വാര്‍ഡിലും സമീപ വാർഡുകളിലും പൈപ്പ് ലൈൻ എക്സ്റ്റൻഷൻ നടത്തി കുടിവെളളം ലഭ്യമാക്കുന്നതിനുളള പദ്ധതി ഏറ്റെടുത്തിട്ടുണ്ട്. വളരെയധികം രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളായതിനാല്‍ തേവിയാരുകുന്ന് കുടിവെളള പദ്ധതി പൂര്‍ത്തിയാകുമ്പോള്‍തന്നെ തേവിയാരുകുന്ന് വാര്‍ഡിലും സമീപ വാർഡുകളിലും കുടിവെള്ളം എത്തിയ്ക്കേണ്ടതുണ്ട്. ആയതിനാല്‍ ടി പ്രദേശങ്ങളില്‍ പൈപ്പ് ലൈന് നീട്ടുന്നതിന് അടിയന്തിരമായി എസ്റ്റിമേറ്റ് എടുക്കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് വാട്ടര്‍ അതോറിറ്റി , എക്സിക്യൂട്ടീവ് എഞ്ചിനിയറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//