21/01/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-22 സാമ്പത്തിക വർഷത്തെ "പ്രോജക്ട് നം. 141/2022, ഈഞ്ചപ്പുരി നഴ്സറി സ്ഥലം വാങ്ങൽ" എന്ന പദ്ധതി നടപ്പിലാക്കുന്നതിനായി സ്ഥലം വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചതിൽ (1) ശ്രീ. രാമചന്ദ്രൻ നായർ, ഓമന സദനം, ഈഞ്ചപ്പുരി (2) ശ്രീ. വി. സുദർശനൻ നായർ, അംബിക സദനം, ഈഞ്ചപ്പൂരി (3) ശ്രീ. എസ്. ജയൻ, കല്ലുവരമ്പ്, ഈഞ്ചപ്പരി എന്നിവർ അപേക്ഷ നൽകിയിരുന്നു. ടി മൂന്ന് പേരുടെയും സ്ഥലം പരിശോധിച്ച് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനായി 28/10/2021 തീയതിയിലെ I(2) നമ്പർ തീരുമാന പ്രകാരം സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ടി സബ്കമ്മിറ്റിയിലെ റിപ്പോർട്ട് പ്രകാരം ശ്രീ. രാമചന്ദ്രൻ നായർ എന്നയാളുടെ ഉടമസ്ഥയിലുള്ള സ്ഥലം നഴ്സറി സ്കൂളിന് അനുയോജ്യമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ടി സ്ഥലം വാങ്ങുന്നതിനെതിരായി ആര്യനാട് ഗ്രാമപഞ്ചായത്തിലെ സെക്രട്ടറിക്ക് ഈഞ്ചപ്പുരി നിവാസികളും, പി.റ്റി.എ സമിതിയും പരാതി നൽകിയിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത പരാതി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി 2/12/2021-ലെ 1(4) തീരുമാനപ്രകാരം പുതിയ സബ്കമ്മിറ്റിയെ നിയോഗിച്ചു. പ്രസ്തുത സബ്കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ട് യോഗം പരിശോധിച്ചു ചർച്ച ചെയ്തു. സബ് കമ്മിറ്റി റിപ്പോർട്ട് പ്രകാരം ശ്രീ. രാമചന്ദ്രൻ നായർ എന്നയാളുടെ സ്ഥലമാണ് ഈഞ്ചപ്പുരി നഴ്സറി സ്കൂളിന് അനുയോജ്യമായും ഗതാഗതയോഗ്യമായും കണ്ടെത്തിയിട്ടുള്ളത്. ആയതിനാൽ പ്രസ്തുത സ്ഥലം നിയമപരമായ നടപടി ക്രമങ്ങൾ പാലിച്ച് വാങ്ങുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐക്യകണ്ഠേനേ തീരുമാനിച്ച
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
21/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//