Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ഈഞ്ചപ്പുരി വാർഡിൽ കൊടുങ്ങണി ചൊക്കൻതീനി വളളക്കടവ് പ്രദേശത്ത് സുരേഷ് കുമാർ എന്ന വ്യക്തി മണ്ണ് ഇടിച്ച് 2 വർഷത്തോളമായി പഞ്ചായത്ത് തടത്തിലിട്ടിരിക്കുന്നതുമായി ബന്ധപ്പെട്ട് കൊടുങ്ങണി പ്രദേശവാസികൾ സമർപ്പിച്ച പരാതി യോഗം ചർച്ച ചെയ്തു. മണ്ണിട്ടിരിക്കുന്ന സ്ഥലം തൻറേതാണെന്ന് ടിയാൻ അവകാശപ്പെടുന്നതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ആയതിനാൽ ചൊക്കൻതീനി വളളക്കടവ് മുതൽ സുരേഷ് കുമാർ - ൻറെ വീടിനു സമീപം തോട് വരെയുളള പഞ്ചായത്ത് പ്രദേശം അളന്ന് തിട്ടപ്പെടുത്തുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് താലൂക്ക് സർവ്വെയറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//