Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ നാഷണൽ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പടുത്തി ഏറ്റെടുത്തിട്ടുളള Construction of Theviyarukunnu Water Supply Project എന്ന പദ്ധതി WAPCOS എന്ന സ്ഥാപനം മുഖേനയാണ് നടപ്പിലാക്കുന്നത് . പ്രസ്തുത വർക്ക് WAPCOS സബ്കോൺട്രാക്ട് നൽകിയിരിക്കുന്നത് ശ്രീ.ദിലീപ് .പി എന്ന വ്യക്തിയ്ക്കാണ്. ടി ദിലീപുമായി പഞ്ചായത്ത് യാതൊരു തരത്തിലുളള കരാറിലും ഏർപ്പെട്ടിട്ടില്ല. എന്നാൽ ടിയാൾ പഞ്ചായത്തിലേയ്ക്ക് നിരന്തരം കത്തുകൾ അയയ്ക്കുകയും സൈറ്റിൽ വർക്ക് ചെയ്യാൻ സാധിയ്ക്കാത്ത തരത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്തി തീർക്കുകയും ചെയ്യുന്നു. എന്നാൽ നിലവിൽ വർക്ക് ചെയ്യുന്നതിന് യാതൊരു തടസ്സവും പ്രസ്തുത സൈറ്റിൽ ഇല്ലായെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇത് പ്രസ്തുത വർക്ക് പൂർത്തീകരിയ്ക്കാതിരിക്കുന്നതിനുളള ടിയാൻറെ ശ്രമമാണെന്ന് യോഗം വിലയിരുത്തി. ആയതിനാൽ ഈ വിഷയം പഞ്ചായത്ത് ഗൌരവമായി കണ്ട് ടി സബ് കോൺട്രാക്ടറെ പഞ്ചായത്തിൽ വിളിച്ച് നേരിൽ കേൾക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//