31/01/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിൽ കോവിഡ് വ്യാപനം അതി രൂക്ഷമായി നിന്നിരുന്ന സാഹചര്യത്തിൽ കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തോടൊപ്പം വായനാ ശീലം , കലാപരമായ കഴിവുകൾ എന്നിവ വികസിപ്പിക്കുന്നതിനും വീടുകളിൽ ഒരു ചെറിയ ലൈബ്രറി എന്ന ആശയത്തിൻറെ ഭാഗമായും കുടുംബശ്രീ മുഖേന പഞ്ചായത്ത് നടപ്പിലാക്കുന്ന ന്യൂതന പദ്ധതിയാണ് പുസ്തക വണ്ടി . ഈ പദ്ധതിയുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട ചെലവുകൾ വഹിക്കുന്നതിന് 2021/2022 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചിട്ടുളളതും 50000/- രൂപ തനത് ഫണ്ട് വകയിരുത്തിയിട്ടുളളതുമായ എസ്സ്.ഒ 135/2022 പഞ്ചായത്ത് ലൈബ്രറിക്ക് പുസ്തക വണ്ടി – വാടക നൽകൽ എന്ന പദ്ധതി ഏറ്റെടുത്തിട്ടുണ്ട്. പുസ്തക വണ്ടിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ചെലവുകൾ പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തി മുൻകാല പ്രാബല്യത്തോടെ വഹിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥയായ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//