Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

വിഷയമേഖലാടിസ്ഥാനത്തിലുളള സ്റ്റാറ്റസ്സ് റിപ്പോർട്ട് അടിയന്തിരമായി തയ്യാറാക്കി പൂർത്തിയാക്കണം. 06/02/2022 തീയതിക്കുള്ളിൽ പ്രസ്തുത നടപടി ക്രമം പൂർത്തിയാക്കണം. എല്ലാ വാർഡുകളിലും നല്ലഗ്രാമം പദ്ധതിയുടെ ഭാഗമായി കാർഷിക സമിതികൾ കൂടുന്നതിന് തീരുമാനിച്ചു. വിദഗ്ദ്ധരായ ആൾക്കാരെ ഉൾപ്പെടുത്തി 20 പേരടങ്ങുന്ന കമ്മിറ്റികൾ രൂപീകരിച്ച് മീറ്റിംഗ് കൂടുന്നതിന് തീരുമാനിച്ചു. പ്രസ്തുത മീറ്റിംഗിൽ കാർഷിക മേഖലയുമായി ബന്ധപ്പെട്ട സ്റ്റാറ്റസ് റിപ്പോർട്ടുകൾ ചർച്ച ചെയ്യുന്നതിന് തീരുമാനിച്ചു. 02/02/2022 തീയതി 1 മുതൽ 4 വരെ വാർഡുകൾ 03/02/2022 തീയതി 5 മുതൽ 8 വരെ വാർഡുകൾ 04/02/2022 തീയതി 9 മുതൽ 12 വരെ വാർഡുകൾ 05/02/2022 തീയതി 13 മുതൽ 16 വരെ വാർഡുകൾ 06/02/2022 തീയതി 17 , 18 വാർഡുകൾ പതിനാലാം പഞ്ചവൽസര പദ്ധതി - നല്ലഗ്രാമം പദ്ധതിയുടെ ഭാഗമായുളള കുടുംബകൂട്ടായ്മകൾ ഇതുവരെ കൂടാത്ത വാർഡുകൾ കുടുംബകൂട്ടായ്മകൾ കൂടി പൂർത്തിയാക്കണം 2022 വർഷത്തെ പൌരാവകാശ രേഖ പുതുക്കി പ്രസിദ്ധീകരിയ്ക്കുന്നതിന് തീരുമാനിച്ചു. വാർഡുകളിൽ വാർഡ്ഓഫീസുകളുടെ പ്രവർത്തനം അടിയന്തിരമായി ആരംഭിക്കുന്നതിന് തീരുമാനിച്ചു. പഞ്ചായത്തിൻറെ പ്രവർത്തനങ്ങൾ വാർഡ് ഓഫീസുകളിൽ എത്തിയ്ക്കുന്നതിന് ആവശ്യമായ നെറ്റ് വർക്ക് സംവിധാനവും സോഫ്റ്റ് വെയറും തയ്യാറാക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//