Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (13) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ കൊക്കോട്ടേല വാർഡിലെ കൊക്കോട്ടേല - വള്ളിമംഗലം എന്ന പ്രധാന റോഡിൽ നിന്നും കുടപ്പാറ പ്രദേശത്തേയ്ക്ക് കയറുന്ന തടം ഏകദേശം 228 മീറ്റർ നീളവും 3.10 മീറ്റർ വീതിയുളളതും നിലവിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുളളതുമാണ് . പ്രസ്തുത തടം ശ്രീപുരം നെയ്ത്തുശാല റോഡിലേയ്ക്ക് പ്രവേശിക്കാൻ കഴിയുന്ന തരത്തിലുളളതും കുടപ്പാറ പ്രദേശ വാസികൾക്ക് വളരെയധികം പ്രയോജനകരമായിട്ടുളളതുമാണ്. ഈ തടം പഞ്ചായത്തിന് സൌജന്യമായി എഴുതി നൽകുന്നതിന് സമ്മതമാണെന്നുളള വസ്തു ഉടമ ശ്രീ.അശോകൻറെ കത്ത് യോഗം ചർച്ച ചെയ്തു. പ്രദേശവാസികൾക്ക് വളരെ പ്രയോജനകരമായതിനാൽ പ്രസ്തുത തടം ഏറ്റെടുത്ത് പഞ്ചായത്തിൻറെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//