Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. പ്രവർത്തനം ആരംഭിച്ച സമയത്ത് ഉണ്ടായിരുന്ന ജനങ്ങളുടെ പിന്തുണ വാർഡുകളിൽ കുറഞ്ഞ് വരുന്നതായി കമ്മിറ്റി വിലയിരുത്തി. തൊഴിലുറപ്പ് മേഖലയിലും ആരോഗ്യ സേനാമേഖലയിലും ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യണമെന്ന് കമ്മിറ്റി തീരുമാനിച്ചു. കൂടാതെ അവശേഷിക്കുന്ന ബാക്കി വാർഡുകളിൽ കൂടി എംജിഎൻആർഇജിഎസ്സ് പദ്ധതിയിൽ ഉൾപ്പെടുത്തി വളരെ അടിയന്തിരമായി മിനി എംസിഎഫ് സ്ഥാപിക്കുന്നതിന് എംജിഎൻആർഇജിഎസ്സ് എ.ഇ-യെ ചുമതലപ്പെടുത്തി കമ്മിറ്റി തീരുമാനിച്ചു. എല്ലാ മാസവും 10-ാം തീയതിയ്ക്കകം ഹരിതകർമ്മസേനയുടെ പുരോഗതി വിലയിരുത്തുന്നതിന് മീറ്റിംഗ് വിളിക്കുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//