Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ എംജിഎൻആർഇജിഎസ്സ് പദ്ധതിയിൽ അസ്സി.എഞ്ചിനിയറായി സേവനം അനുഷ്ടിക്കുന്ന ശ്രീ.കൃഷ്ണൻകുട്ടി 2022 ഫെബ്രുവരി മുതൽ ഏകദേശം ഒന്നര ആഴ്ചയോളം ഓഫീസിൽ അകാരണമായി ഹാജരാകുന്നില്ലായെന്ന് യോഗം വിലയിരുത്തി. ഓഫീസിലെ മേലധികാരികളെ വിവരം റിപ്പോർട്ട് ചെയ്യാതെ ജോലിയ്ക്ക് ഹാജരാകാതിരിക്കുന്നത് ശരിയായ നടപടിയല്ലായെന്നും യോഗം അഭിപ്രായപ്പെട്ടു. സാമ്പത്തിക വർഷത്തിൻറെ അവസാനമായതിനാലും ധാരാളം പദ്ധതികൾ എംജിഎൻആർഇജിഎസ്സ് മുഖേന നടപ്പിലാക്കേണ്ടതുളളതിനാലും ഇത് സംബന്ധിച്ച് തുടർ തീരുമാനം നിയമപരമായി കൈക്കൊള്ളുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//