Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് കൃഷിയേയും കാർഷിക അനുബന്ധ മേഖലയേയും ആശ്രയിച്ചു ജീവിക്കുന്ന നാമമാത്ര കർഷകരുടെയും സാധാരണക്കാരിൽ സാധാരണക്കാരായ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ഒരു ഗ്രാമപ്രദേശമാണ് ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജനവിഭാഗങ്ങളുടെയും ജീവിത പ്രശ്നങ്ങൾക്ക് സാധ്യമായതും സുസ്ഥിരമായതുമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും അവ സാധാരണക്കാരിലേക്ക് സമയബന്ധിതമായി എത്തിക്കുന്നതിനുള്ള പദ്ധതികൾ ഗ്രാമപഞ്ചായത്ത് ആസൂത്രണം ചെയ്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ടി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി “നല്ലഗ്രാമം” എന്ന ആശയം രൂപികരിച്ച്കൊണ്ട് എല്ലാ വാര്‍ഡുകളിലും കുടുംബ കൂട്ടായ്മകള്‍ രൂപികരിക്കുകയും ഒരു വാര്‍ഡില്‍ 50 കുടുംബങ്ങള്‍ക്ക് ഒരു കൂട്ടായ്മ എന്ന നിലയില്‍ ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ആകെ 150 – ല്‍ അധികം വരുന്ന കുടുംബ കൂട്ടായ്മകള്‍ രൂപികരിക്കുകയും ഓരോ കൂടോടായമയിൽ നിന്നും 6 പ്രതിനിധികളെ വീതം എടുത്ത് ചുമതലകൾ നൽകുകയും പഞ്ചായത്ത് വാർഡ് തല ആസൂത്രമ സമിതി രൂപീകരിയ്ക്കുകയും അത് വഴി ഗ്രാമ പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ അർഹരായവരുടെ കൈകളില്‍ സമയബന്ധിതമായി എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഗ്രാമ പഞ്ചായത്ത് ഏകോപിപ്പിക്കുകയും ചെയ്യുന്നു. ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാർഡ് -3 -ൽ ഉള്‍പ്പെട്ട തേവിയാരുകുന്ന് പ്രദേശം പട്ടികവർഗ്ഗ മേഖലയാണ്. ടി പ്രദേശത്ത് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട 125-ൽ അധികം വരുന്ന കുടുംബങ്ങൾ അധിവസിക്കുന്നുണ്ട്. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട സാധാരണക്കാരിൽ സാധാരണക്കാരും ദരിദ്രരും ഉൾപ്പെടുന്ന ഈ പ്രദേശത്ത് രൂക്ഷമായ ദാരിദ്യവും തൊഴിലില്ലായ്മയും നിലനിൽക്കുന്നു. തേവിയാരുകുന്ന് പ്രദേശത്ത് മികച്ച ഗതാഗത സൗകര്യം ഏർപ്പെടുത്തുന്നതിനും സ്ത്രീകൾക്ക് വരുമാനമാർഗ്ഗം ഉണ്ടാക്കുന്നതിനുള്ള പദ്ധതികൾ ഉൽപ്പാദനമേഖലയിൽ വകയിരുത്തി മുന്നോട്ടുപോകുന്നതിന് ഗ്രാമപഞ്ചായത്ത് തീരുമാനിച്ചിട്ടുള്ളതാണ്. എന്നാൽ ആര്യനാട് ഗ്രാമപഞ്ചായത്തിന് കാലാകാലങ്ങളായി ബഡ്ജറ്റ് വിഹിതമായി ലഭിക്കുന്ന പട്ടികവർഗ്ഗ ഫണ്ട് പട്ടികവർഗ്ഗക്കാരുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് അപര്യാപ്തമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. മുൻ വർഷങ്ങളിൽ ആര്യനാട് ഗ്രാമപഞ്ചായത്തിന് അനുവദിച്ച ഫണ്ട് വിവരങ്ങൾ ചുവടെ പറയുംപ്രകാരമാണ് നം. വർഷം ബഡ്ജറ്റ് ഫണ്ട് വിഹിതം 1 2015-2016 2353000/- 2 2016-2017 2636682/- 3 2017-2018 2975000/- 4 2018-2019 1279000/- 5 2019-2020 1706000/- 6 2020-2021 1285000/- 7 2021-2022 1007000/- ഓരോ സാമ്പത്തിക വർഷം കഴിയുന്തോറും പട്ടിക വർഗ്ഗ ഫണ്ട് വിഹിതം കൂടുന്നതിനു പകരം കുറഞ്ഞു വരുന്ന സാഹചര്യമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു. ആര്യനാട് ഗ്രാമപഞ്ചായത്തിലെ പട്ടികവർഗ്ഗമേഖലയിലെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഉള്ള പ്രോജക്ടുകൾ തയ്യാറാക്കുന്നതിനും പട്ടികവർഗ്ഗ ലൈഫ് പദ്ധതി, വീട് മെയിന്റനൻസ്, പട്ടികവര്‍ഗ്ഗ വനിതകള്‍ക്ക് ആട് വളര്‍ത്തല്‍ ,കിടാരി വളര്‍ത്തല്‍ വിദ്യാർത്ഥികള്‍ക്ക് പഠനമുറി കൂടാതെ പ്രസ്തുത മേഖലയിലുളള റോഡ്‌ നിര്‍മ്മാണവും മെയിന്റനന്‍സും , തേവിയാരുകുന്ന് ട്രൈബൽ LPS ഹൈടെക് നിലവാരത്തില്‍ ഉയര്‍ത്തി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതുൾപ്പെടെ നിരവധി ആവശ്യങ്ങളാണ് പട്ടികവര്‍ഗ്ഗ ഊരുകൂട്ടങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്നത്. എന്നാല്‍ ടി പ്രൊജെക്റ്റുകൾ രൂപികരിക്കുന്നതിനും നടപ്പിലാക്കുന്നതിനും പട്ടികവര്‍ഗ്ഗ ഫണ്ട്‌ അപര്യാപ്തമാണ് . ടി ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് കൊണ്ട് 2022-2023 വര്‍ഷത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിന് നല്ല രീതിയിലുള്ള ഒരു പട്ടികവര്‍ഗ്ഗ ഫണ്ട്‌ ബഡ്ജറ്റ് വിഹിതമായി അനുവദിച്ച് നല്‍കുന്നതിന് ബഹു പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രിയോട് അഭ്യര്‍ഥിച്ച് ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//