11/02/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം കെ.എസ്സ്.ആർ.ടി.സി ഡിപ്പോയ്ക്കകത്ത് ബാത് റൂം കെട്ടിടം നിർമ്മിക്കുന്നുണ്ട്. ടി പദ്ധതിയുടെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചതിനു ശേഷം കെ.എസ്സ്.ആർ.റ്റി.സി -യിൽ വരുന്ന വാട്ടർ ബിൽ 18577/- രൂപയാണെന്നും നിലവിൽ പ്രതിമാസം 2500/- രൂപയുടെ ബില്ലാണ് ലഭിച്ചു കൊണ്ടിരുന്നതെന്നും ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചതിനു ശേഷം ടി വാട്ടർ കണക്ഷനിലെ വെള്ളം കെ.എസ്സ്.ആർ.ടി.സി ഉപയോഗിച്ചിട്ടില്ലായെന്നും ആയതിനാൽ പ്രസ്തുത ബിൽ തുക ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ കരാറുകാരനായ ശ്രീ.രവീന്ദ്രൻ .റ്റി.കെ-യിൽ നിന്നും ഈടാക്കണമെന്നുമുളള കെ.എസ്സ്.ആർ.ടി.സി അസ്സിസ്സ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസറുടെ കത്ത് യോഗം ചർച്ച ചെയ്തു. പ്രസ്തുത വാട്ടർ ബിൽ തുക ഒടുക്കുന്നതിന് വേണ്ട തുടർ നടപടികൾ സ്വീകരിച്ച് ബിൽ തുക കരാറുകാരൻറെ കൈയ്യിൽ നിന്നും ഈടാക്കിയശേഷം മാത്രം ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഫൈനൽ ബിൽ തുക കരാറുകാരന് അനുവദിച്ചാൽ മതിയെന്ന് യോഗം എൽ.എസ്സ്.ജി.ഡി, അസ്സിസ്സ്റ്റൻറ് എഞ്ചിനിയറോട് നിർദ്ദേശിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//