Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ വസ്തു നികുതി അടവാക്കുന്നതില്‍ കെട്ടിട ഉടമകള്‍ വീഴ്ച വരുത്തുകയും വന്‍കുടിശ്ശിക വന്നത് പഞ്ചായത്തിന്റെ വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുമെന്ന് പഞ്ചായത്ത് കമ്മിറ്റി വിലയിരുത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കുടിശിക വരുത്തിയവരിൽ നിന്നും റിക്കവറി (ഓണ്‍ലൈന്‍) നടപടികളിലൂടെ പഞ്ചായത്തിന് ലഭിക്കേണ്ട നികുതി തുകകള്‍ പിരിച്ചെടുക്കാന്‍ പഞ്ചായത്ത് കമ്മിറ്റി ഏകകണ്ഠേന തീരുമാനിക്കുകയും സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//