Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ കീഴ്പാലൂർ വാർഡിൽ കീഴ്പാലൂർ കോളനിയെയും മിച്ചഭൂമിയെയും കേന്ദ്രീകരിച്ച് പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിജ്ഞാൻവാടി ആരംഭിക്കുന്നതിനായി കീഴ്പാലൂർ ഗ്രാമ കേന്ദ്രം കെട്ടിടത്തിൻറെ ഒരു ഭാഗം നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുളള കീഴ്പാലൂർ വാർഡ് മെമ്പറുടെ കത്ത് യോഗം പരിശോധിച്ചു ചർച്ച ചെയ്തു. പഞ്ചായത്തിൻറെ മറ്റു പ്രവർത്തനങ്ങൾക്ക് പ്രസ്തുത കെട്ടിട ഭാഗം ആവശ്യമായി വരുന്ന സാഹചര്യത്തിൽ ഒഴിഞ്ഞു നൽകണമെന്ന വ്യവസ്ഥയിൽ പ്രസ്തുത കെട്ടിടത്തിൻറെ ഒരു ഭാഗം വിജ്ഞാൻവാടി ആരംഭിക്കുന്നതിന് താൽക്കാലികമായി അനുവദിയ്ക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//