10/03/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (10) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള KL 21 D 8888 നമ്പർ ബൊലേറോ ജീപ്പ് യാത്രക്കിടയിൽ കേടുപാട് സംഭവിച്ച് വാഹനം ഓടിക്കുന്നതിന് കഴിയാത്ത അവസ്ഥയിലായപ്പോൾ ടി വാഹനം 15.11.2024 ന് മറ്റൊരു വാഹനം ഉപയോഗിച്ച് കെട്ടി വലിച്ച് വിപിൻ ആട്ടോമൊബൈൽസ് എന്ന സർക്കാർ അംഗീകൃത വർക്ക് ഷോപ്പിൽ എത്തിക്കുകയും ടി വാഹനത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി 264289 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകുകയും ആയതിന്റെ അടിസ്ഥാനത്തിൽ നടപടിക്രമങ്ങൾ പാലിച്ച് എസ്സൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് പി.ഡബ്ല്യു.ഡി മെക്കാനിക്കൽ സബ്ഡിവിഷൻ അസ്സി.എക്സി.എഞ്ചിനീയറുടെ കാര്യാലയത്തിലേയ്ക്ക് കത്ത് നൽകിയപ്പോൾ , എസ്റ്റിമേറ്റ് തുക കൂടുതലാണെന്നനും മറ്റൊരു വർക്ക്ഷോപ്പിൽ നിന്നും പുതുക്കിയ എസ്റ്റിമേറ്റ് വാങ്ങി നൽകുന്നതിനും നിർദ്ദേശിച്ച് മറുപടി കത്ത് നൽകുകയാണുണ്ടായത്. ടി സമയം എസ്റ്റിമേറ്റ് എടുക്കുന്നതിന്റെ ഭാഗമായി വാഹനത്തിന്റെ പല ഭാഗങ്ങളും പൊളിച്ചിടുകയും, മറ്റൊരു വാഹനമുപയോഗിച്ച് പോലും മറ്റൊരു വർക്ഷോപ്പിൽ കൊണ്ട് പോകുന്നതിന് സാധിക്കാത്ത അവസ്ഥയിലായിരുന്നു. കൂടാതെ ഓഫീസിലെ അടിയന്തിര സാഹചര്യവും പദ്ധതി നിർവ്വഹണം, വാർഡ് പുനർ നിർണയം, 100 % നികുതി പിരിവ് , ശുചിത്വ മാലിന്യ എൻഫോഴ്സ്മെന്റ് സ്ക്വാഡ് തുടങ്ങി നിരവധിയായ പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ നടത്തേണ്ടി വന്ന സാഹചര്യത്തിൽ അടിയന്തിര പ്രാധാന്യത്തോടെ വാഹനത്തിന്റെ പുനരുദ്ധാരണം നടത്തുന്നതിന് വർക്ക്ഷോപ്പ് ഉടമസ്ഥനോട് നിർദ്ദേശിക്കുകയും എന്നാൽ വാഹനത്തിന് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയപ്പോൾ 55666/- രൂപയുടെ സ്പെയർപാർട്സ് മാറ്റേണ്ടി വന്നതായും ലേബർ ചാർജ്ജും മറ്റ് അനുബന്ധ ചെലവുകളും ഉൾപ്പടെ 79566/- രൂപ ചെലവായതായും 05.03.2025 ന് വാഹനം പണി പൂർത്തീകരിച്ച് ലഭിച്ചിട്ടുള്ളതായും സെക്രട്ടറി റിപ്പോർട്ട് ചെയ്തു. ടി വിഷയം കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. മേൽപ്പറഞ്ഞ തിരക്കുപിടിച്ച ജോലികൾ ഉള്ളതിനാലും, വർഷാവസാനമായതിനാലും അടിയന്തിരമായി വാഹനം വർക്ക്ഷോപ്പിൽ നിന്നും പണി പൂർത്തിയാക്കി ഇറക്കേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി. മേൽ സാഹചര്യങ്ങളിൽ വർക്ക്ഷോപ്പിന്റെ ബിൽ തുകയായ 79566/- രൂപ 2024/25 വർഷത്തെ വാർഷിക പദ്ധതിയിലുൾപ്പെടുത്തിയിട്ടുള്ള പ്രോജക്ട് നമ്പർ 376/25 പഞ്ചായത്ത് ഔദ്യോഗിക വാഹനം അറ്റകുറ്റപ്പണി എന്ന പദ്ധതിയിൽ നിന്നും തുക അനുവദിക്കുന്നതിനും നടപടിക്രമങ്ങൾ പാലിച്ച് ബന്ധപ്പെട്ട അധികാരികളിൽ നിന്നും എസ്സൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് വാങ്ങി ഫയലിൽ സൂക്ഷിക്കുന്നതിനും ആവശ്യമായ തുടർനടപടി സ്വീകരിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനായ ഗ്രാമപപഞ്ചായത്ത് സെക്രട്ടറിക്ക് അനുവാദം നൽകി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//