Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം

തീരുമാനം:

പതിനാലാം പഞ്ചവൽസര പദ്ധതി രൂപീകരണത്തോടൊപ്പം നല്ല ഗ്രാമം പദ്ധതിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി. ആയതിലേയ്ക്ക് കുടുംബ കൂട്ടായ്മകളും വാർഡ് തല ആസൂത്രണ സമിതികളും ശക്തിപ്പെടുത്തണം . വിവിധ ന്യൂതന പദ്ധതികൾ നല്ല ഗ്രാമം പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കണം സംയോജിത പദ്ധതി ആശയങ്ങൾക്ക് രൂപം കൊടുക്കണം എം.ജി.എൻ.ആർ.ഇ.ജി.എസ്സ് പദ്ധതികളുമായി സംയോജിച്ചുകൊണ്ടുളള പുതിയ പദ്ധതികൾ രൂപീകരിയ്ക്കണം. ഒരു പ്രദേശത്തെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കതരത്തിലുളള പദ്ധതി ആശയങ്ങൾ രൂപീകരിയ്ക്കണം . ഇത്തരത്തിലുളള സമഗ്ര വികസന സംയോജിത പദ്ധതികൾ വരും വർഷങ്ങളിൽ ഏറ്റെടുക്കേണ്ടതുണ്ടെന്ന് യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//