Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ജലജീവൻമിഷന്റെ ഭാഗമായി ആര്യനാട് , ഉഴമലയ്ക്കല്‍ പഞ്ചായത്തുകള്‍ക്ക് വേണ്ടി ആര്യനാട് പഞ്ചായത്തിലെ തേവിയാരുകുന്നില്‍ ഉപരിതല ജല സംഭരണി നിര്‍മ്മിക്കുന്നതിന് 8 സെന്റ് സ്ഥലം ജല അതോറിറ്റിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കേരള ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കത്ത് യോഗം ചര്‍ച്ച ചെയ്തു. ഈ പദ്ധതിയിലൂടെ ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കാന്‍ കഴിയുമെന്നതിനാൽ പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് തേവിയാരുകുന്ന് വാര്‍ഡില്‍ നിന്നും 8 സെന്റ് സ്ഥലം ഏറ്റെടുത്ത് ജല അതോറിറ്റിക്ക് കൈമാറുന്നതിന് യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//