Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് 2021-22 സാമ്പത്തികവർഷത്തെ വാർഷിക പദ്ധതി പ്രകാരം അസി. സെക്രട്ടറി നിർവ്വഹണം നടത്തുന്ന പ്രോജക്ടാണ് "S/O 137-2022, മാലിന്യ സംസ്കരണം-വാഹനം വാങ്ങൽ" ടി പ്രോജക്ട് നടപ്പിലാക്കുന്നത് ശുചിത്വമിഷൻ ഫണ്ട് വകയിരുത്തിയാണ്. ആര്യനാട് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഹരിതകർമ്മ സേനാംഗങ്ങൾക്ക് വാർഡുകളിൽ നിന്നും മാലിന്യങ്ങൾ ശേഖരിച്ച് ഗ്രാമപഞ്ചായത്തിന്റെ എം.സി. .എഫ് - ൽ എത്തിക്കുന്നതിനാണ് ടി പ്രോജക്ട് ലക്ഷ്യമിടുന്നത്. ബഹു. സർക്കാർ തീരുമാനപ്രകാരമുളളതും ബഹു. മെക്കാനിക്കൽ ചീഫ് എഞ്ചിനീയറുടെ 09/12/2021-ലെ CMU/K/1404/2021 ഉത്തരവ് പ്രകാരമുള്ളതും Gem Portal വഴി Specification ഉള്ളതുമായ Ape cargo for Garbage Application എന്ന ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന Electric വാഹനം Gem Portal വഴി രജിസ്റ്റർ ചെയ്ത് ശുചിത്വമിഷൻ ഫണ്ട് ഉപയോഗിച്ച് ചെയ്യുന്നതിന് കമ്മിറ്റി തീരുമാനിക്കുകയും ആയതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ അസി.സെക്രട്ടറിയെ ചുമതലപ്പെടുത്തി കമ്മിറ്റി ഐകകണ്ഠേന തീരുമാനിച്ചു .

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//