Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ അസ്സിസ്റ്റന്റ് എഞ്ചിനീയർ നിർവ്വഹണ ഉദ്യോഗസ്ഥനായ വിവിധ മരാമത്ത് പ്രവൃത്തികൾക്ക് ലഭിച്ച ടെണ്ടറുകളുടെ അംഗീകാരം സംബന്ധിച്ചും , അസ്സിസ്റ്റന്റ് സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥനായ ചൈതന്യ ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ ടീച്ചറിനും ആയയ്ക്കും കുക്കിനും ശമ്പളവും കുട്ടികൾക്ക് ദൈനംദിന ചെലവുകളും മറ്റ് അടിസ്ഥാന ആവശ്യങ്ങളും എന്ന പദ്ധതിയിൽ ബഡ്സ് സ്കൂളിന് അവശ്യ സാധനങ്ങൾ വാങ്ങുന്നതിന് ക്ഷണിച്ച ക്വട്ടേഷൻ അംഗീകരിക്കുന്നത് സംബന്ധിച്ചും ,CFC ടൈഡ് ഫണ്ട് ഉപയോഗിച്ച് മാലിന്യ പരിപാലനത്തിനുള്ള ബയോബിൻ ഗുണഭോക്തൃലിസ്റ്റ് അംഗീകാരം സംബന്ധിച്ചും , ആര്യനാട് ഗ്രാമപഞ്ചായത്ത് ബൌണ്ടർമുക്ക് സ്മാർട്ട് അംഗനവാടിയുടെ ഒന്നാം നില ടൈൽ പാകി അനുബന്ധ പ്രവൃത്തികൾ ചെയ്യുന്നതിനും, നടുവിള അംഗനവാടിയിൽ വൈദ്യുതി കണക്ഷൻ ലഭ്യമാക്കുന്നത് സംബന്ധിച്ചും, അസ്സിസ്റ്റന്റ് സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥനായ വനിതാ തൊഴിൽ പരിശീലന കേന്ദ്രത്തിന് അധിക സൌകര്യമൊരുക്കൽ എന്ന പദ്ധതിയ്ക്ക് നിർവ്വഹണം സംബന്ധിച്ചും ചർച്ച ചെയ്തു. സമയബന്ധിതമായി പ്രസ്തുത പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥന് നിർദ്ദേശം നൽകി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//