09/03/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (8) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പഴയതെരുവ് ഗവ.എൽപി സ്കൂളിൽ നടന്ന മോഷണ ശ്രമം സംബന്ധിച്ച് സ്കൂൾ ഹെഡ്മാസ്റ്ററുടെ കത്ത് യോഗം ചർച്ച ചെയ്തു.സ്കൂളിൻറെ സുരക്ഷിതത്വം വർദ്ധിപ്പിക്കുന്നതിനും സാമൂഹ്യ വിരുദ്ധ ശല്യം ഒഴിവാക്കുന്നതിനുമാവശ്യമായ നടപടികൾ സ്വീകരിയ്ക്കണമെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ പ്രസ്തുത കത്തിൽ അപേക്ഷിച്ചിരിക്കുന്നു. സ്കൂളുകളുടെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുന്ന ഇത്തരം പ്രവണതകൾ തുടർന്നും ഉണ്ടാകാതിരിക്കുന്നതിനുളള നടപടി പഞ്ചായത്തിൻറെ ഭാഗത്തു നിന്നുണ്ടാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസ്തുത പരാതിയിൽ തുടർ നടപടി സ്വീകരിയ്ക്കുന്നതിൻറെ ഭാഗമായി പരാതി പോലീസിന് കൈമാറുന്നതിനും ആവശ്യമായ നിയമനടപടി സ്വീകരിയ്ക്കുന്നതിനും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
09/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//