Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

09/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് മലയോര ഭൂപ്രദേശത്തിൻറെ ഭാഗമായി വരുന്നതാണ്. ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ സമീപ പ്രദേശങ്ങളിൽ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നു. കള്ളിക്കാട് സഫാരി പാർക്ക്, ഡിയർ പാർക്ക് , നെയ്യാർ ഡാം , പൊൻമുടി , കല്ലാർ ,മീൻമുട്ടി,ഫാം ടൂറിസ്റ്റ് കേന്ദ്രങ്ങൾ , കാപ്പ്കാട് ആന വളർത്തൽ കേന്ദ്രം , അരുവിക്കര ഡാം തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം ധാരാളം ടൂറിസ്റ്റുകൾ വരുന്നുണ്ട്. ഈ ടൂറിസ്റ്റുകളെല്ലാം ആര്യനാട് ഗ്രാമ പഞ്ചായത്ത് മേഖലയിലൂടെയാണ് കടന്നു പോകുന്നത്. ദീർഘദൂര യാത്രകൾ നടത്തി വരുന്ന ടൂറിസ്റ്റുകൾക്ക് വിശ്രമിക്കുന്നതിനുളള ഒരു ഇടത്താവളം നിലവിൽ ആര്യനാട് പഞ്ചായത്ത് പരിധിയിലോ സമീപ പഞ്ചായത്തുകളിലോ ഇല്ല. ആയതിനാൽ ആര്യനാട് ഠൌൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന PWD Office Compound - ൽ സർക്കാർ പദ്ധതിയായ Take A Break പദ്ധതിയിലൂടെ ഇത്തരത്തിലുള്ളൊരു വിശ്രമ കേന്ദ്രം വരുന്നത് വഴി ടൂറിസ്റ്റ് മേഖലയിൽ പുരോഗതി കൈവരിയ്ക്കുന്നതിനും ഇടത്താവളമെന്ന നിലയിൽ ടൂറിസ്റ്റുകൾക്ക് പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കുന്നതിനും വിശ്രമിച്ചതിനുശേഷം അവരുടെ യാത്ര തുടരുന്നതിനും സാധിയ്ക്കുന്നതാണ്. ആയതിനാൽ പ്രസ്തുത Take A Break പദ്ധതി നടപ്പിലാക്കുന്നതിന് PWD ഓഫീസ് കോമ്പൗണ്ടിന്റെ തെക്ക് ഭാഗത്തായി പരിമിതമായ സ്ഥലം അനുവദിയ്ക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//