Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

09/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2021/2022 വരെയുളള കെട്ടിടനികുതി 24,35,018/- രൂപ പിരിഞ്ഞ് കിട്ടാനുളളതായി കാണുന്നു. ഇത്തരത്തിൽ ഗ്രാമപഞ്ചായത്തിൻറെ വികസന ക്ഷേമ പ്രവർത്തനങ്ങൾക്കുളള നികുതി വരുമാനം പിരിച്ചെടുക്കാത്തത് പഞ്ചായത്തിൻറെ വികസന നഷ്ടമായി കമ്മിറ്റി വിലയിരുത്തുന്നു.നികുതിദായകരുടെ നികുതി കുടിശ്ശികകൾ ഒറ്റത്തവണയായി ഒടുക്കുന്നതിന് ബഹു.കേരള സർക്കാർ പിഴ പലിശ ഒഴിവാക്കി ഉത്തരവായിട്ടുണ്ട്.ഈ അവസരം പ്രയോജനപ്പെടുത്തി നികുതി കുടിശ്ശികകൾ ഒടുക്കാത്ത കെട്ടിട ഉടമകളിൽ നിന്നും ചട്ട പ്രകാരമുളള ഓൺലൈൻ റവന്യൂ റിക്കവറി നടപടികൾ സ്വീകരിയ്ക്കുന്നതിനുളള ഭരണാനുമതി നൽകി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//