09/03/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (13) നമ്പര്‍ തീരുമാനം
2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ചുവടെ പറയുന്ന പദ്ധതികളുടെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യണമെന്നുള്ള LSGD Assistant Engineer –ടെ കത്ത് യോഗം ചർച്ച ചെയ്തു. പ്രസ്തുത പ്രവൃത്തികളുടെ അടങ്കൽ തുകയിൽ മാറ്റം വരുത്താതെ ചുവടെ പറയും പ്രകാരം എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് LSGD Assistant Engineer-നെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1. NRUM Completion of Girinagar Gramakendram ഗിരിനഗർ ഗ്രാമകേന്ദ്രം എന്ന പ്രവൃത്തിയുടെ പൂർത്തീകരണത്തിന് ഉദ്ദേശിക്കപ്പെട്ട സ്ഥലത്തിന്റെ ലഭ്യതയിൽ ഉണ്ടായ വ്യതിയാനം നിമിത്തം കെട്ടിടത്തിന്റെ ആകൃതിയിലും വലിപ്പത്തിലും അസ്തിവാരത്തിൻറെ താഴ്ചയിലും സാരമായ വ്യത്യാസം വരുത്തേണ്ടതായി വന്നതിനാൽ കെട്ടിടനിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കാതെ വരികയും ആദ്യ പദ്ധതി നടപ്പിലാക്കി വരവേ , പൂർത്തീകരണത്തിന് നിലവിലുള്ള പദ്ധതി രൂപീകരിക്കുകയും ചെയ്തു. മുൻ പദ്ധതിയിലുണ്ടായിരുന്ന വാതിലുകളുടെയും ജനങ്ങളുടെയും പാളികൾ കൂടി നിലവിലുള്ള പദ്ധതിയിൽ ഉൾപ്പെടുത്തി അടങ്കൽ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ്. 2. Project No. 84/2021, അംഗൻവാടികളുടെ നവീകരണം ടി പ്രോജക്ട് പ്രകാരം ഈഞ്ചപ്പുരി, പള്ളിവേട്ട, ആര്യനാട് ടൗൺ എന്നീ അംഗൻവാടികളിലെ നവീകരണ പ്രവൃത്തികൾ നടന്ന് വരുന്നതിനിടയിൽ ചില പ്രവൃത്തികളുടെ അളവ് വ്യത്യാസപ്പെടുത്തുകയും ചില പ്രവൃത്തികൾ മാറ്റി ചെയ്യേണ്ടതായിട്ടും വന്നതിനാൽ ആയത് കൂടി ഉൾപ്പെടുത്തി പദ്ധതി തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ്. 3. പ്രോജക്ട് നമ്പർ 80- ഹരിശ്രീ ലൈഫ് കെയർ യൂണിറ്റ് ടി പ്രോജക്ട് പ്രകാരം Estimate DR ,RR Foundation Basement ഉപയോഗിച്ച് ഒരു നില കെട്ടിടം നിർമ്മിക്കുന്നതിനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ നാട്ടുകാരുടെയും വാർഡ് മെമ്പറുടെയും ആവശ്യപ്രകാരം മൂന്നുനില കെട്ടിടം നിർമ്മിക്കുന്നതിനുള്ള അടിസ്ഥാനം നിർമ്മിച്ച് കെട്ടിടനിർമ്മാണം നടത്തേണ്ടതാണ് എന്ന് ആവശ്യപ്പെട്ട് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ അടങ്കൽ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ് 4. പ്രോജക്ട് നമ്പർ 59/22- മീനാങ്കൽ ഹരിജൻ കോളനി റോഡ് നവീകരണം ടി പ്രോജക്ട് പ്രകാരം Drain, Retarring, Wetmix, Berm concrete എന്നിവയാണ് എസ്റ്റിമേറ്റിൽ പറഞ്ഞിരുന്നത്. എന്നാൽ വസ്തു തർക്കം മൂലം ഓടയുടെ നീളം കുറയ്ക്കേണ്ടതായും, ശക്തമായ മഴയിൽ റോഡ് പൊളിഞ്ഞുപോയതിനാലും എസ്റ്റിമേറ്റിലുള്ളതിനേക്കാൾ കുറച്ചുകൂടി Wetmix ചെയ്യേണ്ടതായും ഉള്ളതിനാൽ അടങ്കൽ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ് 5. പ്രോജക്ട് നമ്പർ 129/22- ആനന്ദേശ്വരം തുണ്ടിൽ കടവ് ആനന്ദേശ്വരം തുണ്ടിൽ കടവ് പ്രോജക്ടിന്റെ പ്രവൃത്തികൾ നടന്നുവരുന്നതിനിടയിൽ നാട്ടുകാരുടെയും വാർഡ് മെമ്പറുടെയും നിർദ്ദേശപ്രകാരം ചില പ്രവൃത്തികൾ വ്യത്യാസപ്പെടുത്തി ചെയ്യേണ്ടതായിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തിൽ അടങ്കൽ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ് 6. പ്രോജക്ട് നമ്പർ 67/22- പാലൈകോണം കണിയാകുഴി റോഡ് നവീകരണം ടി പ്രോജക്ട് പ്രകാരം Re-tarring, Sidewall Raising, Hand Railing, berm എന്നിവയാണ് എസ്റ്റിമേറ്റിലുണ്ടായിരുന്നത്. എന്നാൽ തോട്ടിൽ നിന്നും വെള്ളം റോഡിൽ കയറി റോഡ് പൊളിഞ്ഞു പോകാതിരിക്കാൻ കുറച്ചു ഭാഗം സൈഡ് വാൾ ചെയ്യേണ്ടാതായിട്ടുണ്ട് ആയത് കൂടി ഉൾപ്പെടുത്തി അടങ്കൽ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ്. 7. പ്രോജക്ട് നമ്പർ 58/22- പാറക്കരവെട്ട കൊച്ചുകോണം റോഡ് നവീകരണം ടി പ്രോജക്ട് പ്രകാരം റീടാറിങ് , ബേം കോൺക്രീറ്റിംഗ് എന്നിവയാണ് എസ്റ്റിമേറ്റിലുള്ളത്. എന്നാൽ സ്ഥലത്തിന്റെ വിഷയം കാരണം ബേം കോൺക്രീറ്റിംഗ് ചെയ്യാൻ കഴിയാത്തതിനാൽ Retarring area എസ്റ്റിമേറ്റിലുള്ളതിനേക്കാൾ അധികം ചെയ്യേണ്ടതായിട്ടുണ്ട്. ആയതിനാൽ അടങ്കൽ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ്. 8. പ്രോജക്ട് നമ്പർ 156/22- ആര്യനാട് KSRTC ടിപ്പോയിൽ Mother and Girl Friendly Toilet നിർമ്മാണം, പ്രോജക്ട് നമ്പർ 163/22 ആര്യനാട് ടൗൺ അംഗനവാടി ഹാൾ പുനരുദ്ധാരണം ടി പ്രോജക്ട് പ്രകാരം നിർമ്മാണ പ്രവൃത്തികൾ നടന്നുവരുന്നതിനിടയിൽ ചില പ്രവൃത്തികൾ മാറ്റി ചെയ്യേണ്ടതായിട്ടുണ്ട്. ആയത് കൂടി ഉൾപ്പെടുത്തി അടങ്കൽ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ്
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
09/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//