Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

09/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ വാട്ടർ അതോറിറ്റി മുഖേന ജലജീവൻ മിഷൻ പദ്ധതി നടപ്പിലാക്കിയപ്പോൾ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ പഞ്ചായത്ത് റോഡുകളിൽ കുടിവെളള പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിന് പഞ്ചായത്ത് റോഡുകൾ കുഴിയ്ക്കേണ്ടതായി വന്നു. പഞ്ചായത്ത് റോഡുകളിൽ ഇപ്രകാരം കുഴിയ്ക്കേണ്ടതായി വന്ന പ്രസ്തുത റോഡുകളുടെ പുന.സ്ഥാപന പ്രവർത്തികൾക്കായി എസ്റ്റിമേറ്റ് തയ്യാറാക്കി നൽകുന്നതിന് കേരള ജല അതോറിറ്റി ആവശ്യപ്പെട്ടതു പ്രകാരം Restoration Charge of Pipe Line Cutting -ന് എൽഎസ്സ്ജിഡി എഇ 5 കോടി രൂപയുടെ Estimate തയ്യാറാക്കി നൽകിയിട്ടുണ്ട്. പ്രസ്തുത തുക വാട്ടർ അതോറിറ്റിയിൽ നിന്നും അനുവദിയ്ക്കുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനിയറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//