09/03/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ 2021/2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട 108/22 ശ്മശാനം നിര്‍മ്മിക്കല്‍ എന്ന പദ്ധതിക്ക് സ്ഥലം വാങ്ങുന്നതിന് ചുവടെ പറയും പ്രകാരം ക്വട്ടേഷനുകള്‍ ലഭിച്ചിരുന്നു. 1.നിഷ.ജി.നായര്‍ ,ചേരപ്പള്ളി റോഡരികത്ത് വീട് 2.ബിജു.കെ.ആര്‍ , ആശാ ഭവന്‍ , കാരിയോട് ,കുറ്റിച്ചല്‍ 3.അരുണ്‍ കുമാര്‍ ,അദ്വൈത് ,പൊട്ടന്‍ച്ചിറ 4. രാജേന്ദ്രന്‍ & സരിത , സാജു മന്ദിരം, കോട്ടയ്ക്കകം പ്രസ്തുത ക്വട്ടേഷനുകളിൽ മുൻഗണനാ വസ്തു നിഷ.ജി.നായര്‍ ,ചേരപ്പള്ളി റോഡരികത്ത് വീട് -ന്‍റേതാണെന്ന് സബ് കമ്മിറ്റി കണ്ടെത്തയിരുന്നു. എന്നാൽ പൊതു ജനങ്ങളുടെ എതിർപ്പു കാരണം ശ്മശാനം നിർമ്മിക്കുന്നതിന് വസ്തു വിട്ടു നൽകുവാൻ സാധിക്കില്ലായെന്നും തന്നെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് നിഷ.ജി.നായര്‍ രേഖാമൂലം പഞ്ചായത്തിൽ കത്ത് സമർപ്പിക്കുകയും ആയത് പ്രകാരം 23/02/2022 തീയതിയിലെ 1(1) തീരുമാന പ്രകാരം നിഷ.ജി.നായരുടെ വസ്തു ഒഴിവാക്കിയും ബാക്കിയുളള 3 ക്വട്ടേഷനുകളിൽ നിന്നും അനുയോജ്യമായ വസ്തു കണ്ടെത്തുന്നതിന് സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ആയതിൻറെ അടിസ്ഥാനത്തിൽ സൈറ്റ് പരിശോധന നടത്തി ബിജു.കെ.ആര്‍ , ആശാ ഭവന്‍ , കാരിയോട് , കുറ്റിച്ചല്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുളള വസ്തു ശ്മശാനം നിർമ്മിക്കുന്നതിന് അനുയോജ്യമാണെന്ന് കണ്ടെത്തി സമർപ്പിച്ച സബ്കമ്മിറ്റിയുടെ റിപ്പോർട്ട് യോഗം അംഗീകരിച്ചു.വസ്തു വാങ്ങുന്നതുമായി ബന്ധപ്പെട്ടുളള നിയമപരമായ തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
09/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//