09/03/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിൽ തേവിയാരുകുന്ന് വാർഡിൽ മീനാങ്കൽ നിന്നും ആരംഭിച്ച് ഹരിജൻകോളനിയിലൂടെ കടന്നു പോകുന്നതും 2021/2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുളളതുമായ മീനാങ്കൽ ഹരിജൻകോളനി റോഡ് റീടാറിംഗുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പഞ്ചായത്ത് ആരംഭിച്ചിരുന്നു. നിലവിൽ പ്രസ്തുത റോഡിൻറെ ഇരുവശത്തുമുളള പുറമ്പോക്ക് പ്രദേശങ്ങൾ അളന്നു തിരിച്ച് കല്ലിട്ടിട്ടുണ്ട്. എന്നാൽ ഈ റോഡിൻറെ ഇരു വശത്തും താമസിക്കുന്ന പ്രദേശവാസികൾ ടി പുറമ്പോക്ക് പ്രദേശങ്ങൾ കൈവശം വെച്ചിരിക്കുകയും റീടാറിംഗുമായി ബന്ധപ്പെട്ട ഓട നിർമ്മാണത്തിന് പുറമ്പോക്ക് വിട്ടു തരുവാൻ തയ്യാറാകാത്ത സാഹചര്യവുമാണ് നിലവിലുളളതെന്ന് യോഗം വിലയിരുത്തി . പുറമ്പോക്ക് പ്രദേശങ്ങൾ വീണ്ടെടുത്താൽ മാത്രമെ ഈ സാമ്പത്തിക വർഷത്തിൽ തന്നെ പ്രസ്തുത റീടാറിംഗ് പ്രവർത്തി ചെയ്യാൻ പഞ്ചായത്തിന് സാധിക്കുകയുള്ളു. ആയതിനാൽ പ്രസ്തുത റോഡ് പുറമ്പോക്ക് പ്രദേശങ്ങൾ പ്രദേശ വാസികളിൽ നിന്നും വീണ്ടെടുക്കുന്നതിനുളള അടിയന്തിര നടപടി സ്വീകരിയ്ക്കണമെന്ന് വില്ലേജ് ഓഫീസറോട് അഭ്യർത്ഥിച്ച് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
09/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//