Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കാഞ്ഞിരംമൂട് ശ്രുതിഭവനില്‍ ശ്രീരാധാകൃഷ്ണന്റെ ഭാര്യയായ ബേബി ഗിരിജയ്ക്ക് 2013-14-ൽ ഭവന നിര്‍മ്മാണത്തിന് ആനുകൂല്യം നല്‍കിയിരുന്നു ആയത് പ്രകാരം 12 വര്‍ഷത്തെക്ക് ടി വീടും സ്ഥലവും കൈമാറ്റം ചെയ്യാന്‍ കഴിയില്ലായെന്ന് സബ് രജിസ്ട്രാര്‍ ഓഫീസുമായി ഗ്രാമപഞ്ചായത്ത് കരാറിലേർപ്പെട്ടിരുന്നു നിലവിൽ ടി രാധാകൃഷണന്റെ ഭാര്യ മരണപ്പെടുകയും മകളുടെ വിവാഹം നടത്തിയ വകയിൽ കടബാധ്യത ഉള്ളതിനാലും വസ്തു ജപ്തി ഭീക്ഷണി നേരിടുന്നതിനാലും കരാറിലെ വ്യവസ്ഥകള്‍ ഒഴിവാക്കി കൈമാറ്റം ചെയ്യുന്നതിനുള്ള അനുമതിക്കായി ടിയാൻ സമര്‍പ്പിച്ച അപേക്ഷയും VEO- യുടെ റിപ്പോര്‍ട്ടും യോഗം പരിശോധിച്ചു .പ്രസ്തുത വിഷയത്തില്‍ ബഹു സര്‍ക്കാരിന്റെ അനുമതി ആവശ്യമായതിനാല്‍ വിവരം ബഹു. സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്ത് അനുമതി വാങ്ങി തുടര്‍നടപടി സ്വീകരിക്കുന്നതിന് യോഗം സെക്രട്ടറയെ ചുമതലപെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//