17/03/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻമിഷൻ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുളളതും WAPCOS എന്ന അക്രഡിറ്റഡ് സ്ഥാപനം മുഖേന നിർവ്വഹണം നടത്തുന്നതുമായ ചുവടെ പറയുന്ന പദ്ധതികൾ പൂർത്തീകരിച്ച് നാളിതുവരെ പഞ്ചായത്തിന് കൈമാറിയിട്ടില്ലാത്തതാണ്. ഓരോ പ്രവർത്തികൾക്കും ടി സ്ഥാപനം പഞ്ചായത്തുമായി എഗ്രിമെൻറിലേർപ്പെട്ടിട്ട് 3 വർഷത്തിലധികമായിട്ടും പദ്ധതികളെല്ലാം ഇപ്പോഴും നിശ്ചലാവസ്ഥയിലാണ് . പ്രസ്തുത പദ്ധതികളുടെയെല്ലാം കരാർ കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ ടി സ്ഥാപനത്തിൻറെ പ്രവർത്തികളുമായി മുന്നോട്ടു പോകേണ്ടതില്ലായെന്നും പ്രസ്തുത വർക്കുകൾക്കായി ടി സ്ഥാപനം ഇതുവരെ ചെയ്തിട്ടുളള പ്രവർത്തികൾ പരിശോധിക്കുന്നതിനും വെരിഫിക്കേഷൻറെ അടിസ്ഥാനത്തിൽ നിയമാനുസരണം അനുവദിയ്ക്കാനുളള ബാക്കി തുക സ്ഥാപനത്തിന് അനുവദിയ്ക്കുന്നതിനും യോഗം തീരുമാനിച്ചു. ആയതിനാൽ പ്രസ്തുത വർക്കുകൾ പരിശോധിച്ച് വെരിഫൈ ചെയ്യുന്നതിന് സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനുളള നടപടി അടിയന്തിരമായി സ്വീകരിയ്ക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. 1. Construction of Convergence Centre & Day care Building – 2,70,00,000/- 2. Construction of APJ Abdulkalm Mini Stadium - 1,00,00,000/- 3. Theviyarukunn Water Supply Project - 3,50,00,000/-
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//