Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ എം.ജി.എൻ.ആർ.ഇ.ജി.എസ്സ് പദ്ധതി ജീവനക്കാരായ ഓവർസീയർ, ശ്രീ.രത്നരാജ്, അക്കൌണ്ടൻറ് കം ഐറ്റി അസ്സിസ്സ്റ്റൻറ് ശ്രീമതി.രേഷ്മ.ആർ.എസ്സ് എന്നിവർ 2021 ഏപ്രിൽ 1 മുതൽ 2021 ഡിസംബർ മാസം വരെ ദിവസവേതനത്തിനാണ് ജോലി ചെയ്തിരുന്നത്. ഈ കാലയളവിലെ സർവ്വീസ് സീനിയോരിറ്റി നഷ്ടപ്പെടാതെ സേവനം കരാറാക്കി നൽകണമെന്നും ഈ കാലയളവിലെ കരാർ പ്രകാരമുളള ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും അവകാശവാദം ഉന്നയിക്കില്ലായെന്നുമുളള ടിയാൾക്കാരുടെ അപേക്ഷ യോഗം വിശദമായി ചർച്ച ചെയ്തു. കൂടാതെ ഇതു സംബന്ധിച്ച് എം.ജി.എൻ.ആർ.ഇ.ജി.എസ്സ് മിഷൻ ഡയറക്ടറുടെ കത്തും യോഗം പരിശോധിച്ചു ചർച്ച ചെയ്തു.ആയതിൻറെ അടിസ്ഥാനത്തിൽ ടി ജീവനക്കാരുടെ കരാർ അവസാനിച്ച തീയതി മുതൽ മുൻകാല പ്രാബല്യത്തിൽ പുതുക്കി നൽകുന്നതിന് തീരുമാനിച്ചു. എന്നാൽ വേതനം ക്രമപ്പെടുത്തേണ്ടതില്ലായെന്നും യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//