Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2021/2022 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടതും ഐ.ആർ.റ്റി.സി എന്ന സ്ഥാപനം മുഖേന നിർവ്വഹണം നടത്തുന്നതുമായ പ്രോജക്ട് നമ്പർ 126/22 ആര്യനാട് പബ്ലിക് മാർക്കറ്റില്‍ ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മാണം എന്ന പദ്ധതിയ്ക്ക് അഡ്വാൻസ് ഇനത്തിൽ 430970/- രൂപ വീതം 3 ഗഡുക്കളായി 1292910/- രൂപ ഐ.ആർ.റ്റി.സി -ക്ക് അനുവദിച്ചിരുന്നു. എന്നാൽ പ്രസ്തുത തുകയിൽ 2 ഗഡു അഡ്വാന്‍സ് തുക മുഴുവനായും ചെലവഴിച്ചതായും മൂന്നാമത്തെ ഗഡു തുകയുടെ വർക്ക് നാളിതുവരെ ഐ.ആർ.റ്റി.സി ആരംഭിച്ചിട്ടില്ലായെന്നുമുളള അസ്സിസ്സ്റ്റൻറ് എഞ്ചിനിയറുടെ റിപ്പോർട്ട് യോഗം പരിശോധിച്ചു. ദിവസവും അനേകം പൊതു ജനങ്ങൾ വരുന്ന പഞ്ചായത്ത് മാർക്കറ്റിൽ ദിനംപ്രതി ധാരാളം ജൈവ അജൈവ മാലിന്യങ്ങൾ ഉണ്ടാകാറുണ്ട് . ഈ മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്തു കൊണ്ട് സമ്പൂർണ്ണ ശുചിത്വം കൈവരിയ്ക്കുന്നതിനാണ് പഞ്ചായത്ത് പ്രസ്തുത പദ്ധതി ഏറ്റെടുത്തിട്ടുളളത്. പഞ്ചായത്തിൻറെ പദ്ധതി തുക കൈപ്പറ്റുകയും എന്നാൽ സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാതെമുയുളള ഐ.ആർ.റ്റി.സി -യുടെ അലംഭാവവും അനാസ്ഥയും യോഗം ചർച്ച ചെയ്തു. ആയതിനാൽ പ്രസ്തുത പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിൻറെ പൂർണ്ണ ഉത്തരവാദിത്വം ഐ.ആർ.റ്റി.സി-യ്ക്കായിരിക്കുമെന്ന് യോഗം വിലയിരുത്തി. പ്രസ്തുത സ്ഥാപനം കൈപ്പറ്റിയ മൂന്നാമത്തെ ഗഡു തുകയ്ക്കുളള പ്രവർത്തി അടിയന്തിരമായി പൂർത്തിയാക്കുന്നതിനും ബാക്കിയുളള പ്രവർത്തികൾ സമബന്ധിതമായി പൂർത്തിയാക്കി ബയോഗ്യാസ് പ്ലാന്റ് പ്രവർത്തന യോഗ്യമാക്കി പഞ്ചായത്തിന് കൈമാറുന്നതിനും ഐ.ആർ.റ്റി.സി-യോട് നിർദ്ദേശിച്ച് തീരുമാനിച്ചു. അല്ലാത്ത പക്ഷം തുടർ നിയമ നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//