Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/04/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (13) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഈഞ്ചപ്പുരി അംഗൻവാടിയുടെ കോമ്പൌണ്ടിൽ അംഗൻവാടിയുടെ പ്രവർത്തനത്തിനും കുട്ടികളുടെ സുരക്ഷയ്ക്കും വളരെ ഭീക്ഷണിയായി അപകടകരമായി നിൽക്കുന്ന 2 മഹാഗണി , 1 തേക്ക് എന്നീ മരങ്ങൾ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള വാർഡ് മെമ്പർ ശ്രീ.ഈഞ്ചപ്പുരി രാജേന്ദ്രൻറെ കത്ത് യോഗം ചർച്ച ചെയ്തു. പ്രസ്തുത മരങ്ങൾ മുറിച്ചു മാറ്റുന്നതിന് ഫോറസ്റ്റ് ഓഫീസിൽ നിന്നുളള വാല്യുവേഷൻ പ്രകാരം 3 തവണ ലേലത്തിൽ വെച്ചങ്കിലും ആരും ലേലത്തിൽ പങ്കെടുത്തിരുന്നില്ലായെന്ന് യോഗം വിലയിരുത്തി. അംഗൻവാടിയുടെ പ്രവർത്തനത്തിനും കുട്ടികളുടെ സുരക്ഷയ്ക്കും വളരെ ഭീക്ഷണിയായിട്ടാണ് പ്രസ്തുത മരങ്ങൾ നിൽക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു. .ആയതിനാൽ അടിയന്തിരമായി പ്രസ്തുത മരങ്ങൾ മുറിച്ചു മാറ്റുന്നതിനും ആയതിൻറെ ബിൽ ലഭ്യമാകുന്ന മുറയ്ക്ക് തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. മുറിച്ചു മാറ്റി വെയ്ക്കുന്ന പ്രസ്തുത മരക്കക്ഷണങ്ങൾ ലേല വ്യവസ്ഥകൾ പാലിച്ച് ലേലം ചെയ്തു നൽകുന്നതിനുളള നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//