Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/04/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (9) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ് സ്ഥിതി ചെയ്ചുന്ന റൂം മഴ സമയത്ത് ചോർന്ന് വളരെ പരിതാപകരമായ അവസ്ഥയിലാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ആയതിനാൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ് റൂം മുകളിലെ നിലയിൽ നിലവിലെ കുടുംബശ്രീ ഓഫീസ് റൂമിലേയ്ക്ക് മാറ്റുന്നതിനും കുടുംബശ്രീ ഓഫീസ് റൂം തൊട്ടടുത്ത റൂമിലേയ്ക്ക് മാറ്റുന്നതിനും തീരുമാനിച്ചു. ഓഫീസ് റൂമുകൾ ഷിഫ്റ്റ് ചെയ്യുന്നതിൻറെ ഭാഗമായി ആവശ്യമായ ഇലക്ട്രിഫിക്കേഷനും അനുബന്ധ സൌകര്യങ്ങളും നൽകുന്നതിനും പണിക്കൂലി ഉൾപ്പെടെ ആയതിന് ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//