Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/04/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പൊട്ടൻച്ചിറ വാർഡിൽ ഉൾപ്പെട്ട പൊട്ടൻച്ചിറ മുതുവിളാകത്ത് റോഡ് ശോചനീയാവസ്ഥയിലാണെന്നും പ്രസ്തുത റോഡ് അടിയന്തിരമായി പുനരുദ്ധാരണം നടത്തുന്നതിന് നാട്ടുകാർ തയ്യാറാണെന്നുള്ള വിവരം വാർഡ്മെമ്പർ ശ്രീ. അശോകൻ പഞ്ചായത്ത് കമ്മിറ്റിയിൽ ഉന്നയിച്ചു. ടി വിഷയം കമ്മിറ്റി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ വാർഡ് 4-ലെ പൊട്ടൻച്ചിറ മുതുവിളാകത്ത് റോഡ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പുനരുദ്ധാരണം നടത്തുന്നതിനും ടി പുനരുദ്ധാരണ പ്രവൃത്തി AE LSGD -യുടെ മേൽനോട്ടത്തിൽ മാത്രം നടത്തുന്നതിനും വാർഡ് മെമ്പർ ശ്രീ. അശേകൻ -നെ ചുമതലപ്പെടുത്തി ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//