Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/04/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പറണ്ടോട് വാർഡിൽ വെട്ടിച്ചാംകുന്ന് പ്രദേശത്ത് ഗ്രാമ പഞ്ചായത്ത് വിലകൊടുത്തു വാങ്ങിയതും ഗ്രാമ പഞ്ചായത്തിന്‍റെ അധീനതയിലുളളതുമായ ബ്ലോക്ക് നം 48-ൽ സർവ്വെ നമ്പർ 264.3 ൽ 1.32.74 ആർ ഭൂമി പ്രസ്തുത പ്രദേശത്തെ ജനങ്ങള്‍ക്ക് വീട് വെച്ച് താമസിക്കുന്നതിനായി 4 സെൻറ് വീതമുളള പ്ലോട്ടുകളായി തിരിച്ച് പഞ്ചായത്ത് നല്‍കിയിരുന്നു. എന്നാല്‍ ഭൂമി ലഭിച്ച ചില വ്യക്തികൾ ആയത് ഉപയോഗയോഗ്യമാക്കാതെ തരിശായി ഇട്ടിരിക്കുകയും ചില വ്യക്തികൾ ആയത് അന്യാധീനമായി മറ്റു പലർക്കായിട്ട് കൈമാറ്റം ചെയ്യുകയും കൂടാതെ ചില വ്യക്തികൾ രണ്ടും മൂന്നും പ്ലോട്ടുകൾ കൈവശം വെച്ചനുഭവിക്കുകയും ചെയ്യുകയാണെന്ന് കമ്മിറ്റി വിലയിരുത്തി. മാത്രവുമല്ല പഞ്ചായത്തിൻറെ അധീനതയിലുളള പ്രസ്തുത ഭൂമി ചില പ്രദേശവാസികള്‍ കയ്യേറ്റം നടത്തി കൈവശം വെച്ചിരിക്കുകയാണെന്നും കമ്മിറ്റിക്ക് ബോധ്യപ്പെട്ടിട്ടുളളതിനാല്‍ ഗ്രാമ പഞ്ചായത്തിന്‍റെ അധീനതയിലുളള വെട്ടിച്ചാംകുന്ന് ഭൂമി സർവ്വെ ചെയ്ത് അളന്നു തിട്ടപ്പെടുത്തി നൽകുന്നതിനുളള നിയമ നടപടി സ്വീകരിയ്ക്കണമെന്ന് ബഹു.തഹസീൽദാരോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//