Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/04/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ നാഷണൽ റർബൻമിഷൻ പദ്ധതി പ്രകാരം ഏറ്റെടുത്തിരുന്ന വലിയകലുങ്ക് സ്റ്റേഡിയം നിർമ്മാണം എന്ന പദ്ധതിക്ക് അഡ്വാൻസ് ഇനത്തിൽ വാപ്കോസ് കമ്പനി കൈപ്പറ്റിയ 5 ലക്ഷം തിരിച്ചടയ്ക്കുന്നത് സംബന്ധിച്ച വാപ്കോസ് -ൻറെ കത്ത് യോഗം ചർച്ച ചെയ്തു. 2.5 ലക്ഷം രൂപ മാത്രമെ തിരിച്ചടയ്ക്കേണ്ടതുള്ളുവെന്നും 2.5 ലക്ഷം രൂപ Finance (Industries $ Public Works -B) Department - ൻറെ 28/04/2021 തീയതിയിലെ G.O(P) No.67/2021/Fin നമ്പർ ഉത്തരവ് പ്രകാരം കമ്പനിക്ക് അവകാശപ്പെട്ടതാണെന്നുമുളള വാപ്കോസ് -ൻറെ കത്ത് യോഗം വിശദമായി പരിശോധിച്ചു ചർച്ച ചെയ്തു . പ്രസ്തുത വിഷയം സംബന്ധിച്ച് ഉചിതമായ നിർദ്ദേശം ലഭ്യമാക്കുന്നതിനും ഉത്തരവ് പുനപരിശോധിക്കുന്നതിനും റർബൻമിഷൻ അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//