Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

24/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പഴയതെരുവ് LPS ന് " ചെല്ലമ്മ മെമ്മോറിയൽ പഴയതെരുവ് LPS " എന്ന് പുനർനാമകരണം ചെയ്ത് സർക്കാർ ഉത്തരവ് ആയിട്ടുള്ളതാണെന്നും, ആയതിലേയ്ക്ക് പുതിയ ബോർഡ് വയ്ക്കുന്നതിന് ഫണ്ടിന്റെ ലഭ്യതക്കുറവുണ്ടെങ്കിൽ ശ്രീമതി.ചെല്ലമ്മയുടെ കുടുംബാംഗങ്ങളുടെ ചെലവിൽ പഞ്ചയാത്തിന്റെ സഹകരണത്തോടെ ബോർഡ് സ്താപിക്കുന്നതിന് അനുവാദം നൽകണമെന്ന് കാണിച്ച് ശ്രീ. പി.കുട്ടപ്പൻ എന്നവർ സമർപ്പിച്ച കത്ത് കമ്മിറ്റി പരിശോധിച്ചു. സർക്കാർ ഉത്തരവ് പരിഗണിക്കുന്നതിനും, ടി സ്കൂളിന്റെ പേര് " ആര്യനാട് ഗ്രാമപഞ്ചായത്ത് ചെല്ലമ്മ മെമ്മോറിയൽ ഗവൺമെന്റ് എൽ.പി.എസ്, പഴയതെരുവ്" എന്ന് നാമകരണം ചെയ്യുന്നതിനും, ആയത് സംബന്ധിച്ച് ആക്ഷേപങ്ങളോ പരാതിയോ ഉണ്ടെങ്കിൽ പരിശോധിക്കുന്നതിനും വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//