Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/07/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (4) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2021/2022 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പ്രോജക്ട് നമ്പർ 144/22 പഞ്ചായത്ത് ഓഫീസ് മന്ദിരം നിർമ്മാണം എന്ന പ്രവർത്തിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സമായി നിന്ന ജനറേറ്റർ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റിയിരുന്നു. എന്നാൽ മഴ സമയത്ത് ജനറേറ്റർ നനയുന്നതിനാൽ പ്രസ്തുത സ്ഥലത്ത് ഷീറ്റിടുന്നതിന് എൽഎസ്സ്ജിഡി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയർ തയ്യാറാക്കി നൽകിയ എസ്റ്റിമേറ്റ് പ്രകാരം വർക്ക് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചതിൽ ചുവടെ പറയും പ്രകാരം ക്വട്ടേഷനുകൾ ലഭിച്ചു. 1.ജയകുമാർ.ഡി - 15000/- 2.അഭിരാജ്.ആർ.എസ്സ് - 20000/- 3.അനൂപ്.എ - 17500/- മേൽപറഞ്ഞവയിൽ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത ജയകുമാർ.ഡി -യുടെ ക്വട്ടേഷൻ യോഗം അംഗീകരിച്ചു. പ്രവർത്തി പൂർത്തിയാകുന്ന മുറയ്ക്ക് എൽ.എസ്സ്.ജി.ഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറുടെ വാല്യുവേഷൻ പ്രകാരം തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//