11/08/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:പഞ്ചായത്തിലെ ലൈഫ്മിഷൻ പദ്ധതിയുടെ ഭാഗമായി 22/07/2022 തീയതി പ്രസിദ്ധീകരിച്ച രണ്ടാമത്തെ കരട് ഗുണഭോക്തൃ ലിസ്റ്റിൽ വന്ന അപാകത ചൂണ്ടിക്കാണിച്ച് ഗുണഭോക്താക്കൾ കളക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് പരിശോധിച്ചപ്പോൾ ടി പരാതിയിൽ വസ്തുതയുണ്ടെന്ന് ബോധ്യപ്പെട്ടതിനാൽ തുടർ നടപടിയുമായി മുന്നോട്ടു പോകുന്നതിനും വാർഡ് തല ഗ്രാമസഭകൾ കഴിഞ്ഞ് പ്രസിദ്ധീകരിയ്ക്കുന്നതുമായ ഫൈനൽ മുൻഗണനാ ലിസ്റ്റിൽ യഥാർത്ഥ ഗുണഭോക്താക്കൾ ലിസ്റ്റിൽ താഴേയ്ക്ക് പോവുകയാണെങ്കിൽ ഗ്രാമസഭാ മുൻഗണനാ പ്രകാരം ഉൾപ്പെടുത്താൻ വേണ്ടുന്ന നിയമ നടപടി സ്വീകരിയ്ക്കുന്നതിനും 06/08/2022 തീയതിയിലെ പഞ്ചായത്ത് കമ്മിറ്റി 5(1) പ്രകാരം ഐകകണ്ഠേന തീരുമാനിച്ചിട്ടുണ്ട്. ലൈഫ് പദ്ധതിയുടെ ക്ലേശഘടകങ്ങളിൽ ഉൾപ്പെടുന്ന ഗുരുതര രോഗികൾക്ക് ലഭിക്കുന്ന മുൻഗണനയ്ക്കായി മിക്ക വാർഡുകളിൽ നിന്നും യോഗ്യമല്ലാത്ത കേവലമായ സർട്ടിഫിക്കറ്റുകളും വ്യക്തമായ രോഗം പ്രതിപാദിയ്ക്കുന്ന സർട്ടിഫിക്കറ്റുകളിൽ സ്പെഷ്യലൈസ് ചെയ്ത ഡോക്ടർമാരുടെ അല്ലാത്ത സർട്ടിഫിക്കറ്റുകളും എൻറർ ചെയ്യേണ്ടതായി വന്നിട്ടുണ്ട്. . 12/08/2022 തീയതിയിൽ ലൈഫ് മിഷൻ സൈറ്റ് ക്ലോസ്സ് ചെയ്യുന്നതിനാൽ സർട്ടിഫിക്കറ്റുകൾ വ്യക്തമായി പരിശോധിയ്ക്കാതെയാണ് എൻറർ ചെയ്തിട്ടുളളത്. ആയതിനാൽ 16/08/2022 തീയതിയിൽ പ്രസിദ്ധീകരിയ്ക്കുന്ന ഫൈനൽ ലിസ്റ്റിൽ യോഗ്യരായ ഗുണഭോക്താക്കൾ പിന്തളളപ്പെടുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ ലിസ്റ്റ് പുന.പരിശോധിച്ച് കൃത്യത വരുത്തുന്നതിന് നിയമപരമായ നടപടികൾ സ്വീകരിയ്ക്കുന്നതിനും ബന്ധപ്പെട്ട അധികാരികളെ സമീപിയ്ക്കുന്നതിനും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
11/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//