Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്തിട്ടുളള തേവിയാരുകുന്ന് വാട്ടർ സപ്ലൈ പ്രോജക്ടിലെ നിർവ്വഹണത്തിന് തടസ്സമായി നിൽക്കുന്ന അനധികൃത വനഭൂമി കയ്യേറ്റം സംബന്ധിച്ച ബഹു.തഹസീൽദാരുടെ കത്ത് യോഗം ചർച്ച ചെയ്തു.അനധികൃത വനഭൂമി കയ്യേറ്റം ഒരു മാസത്തിനകം ഒഴിപ്പിച്ച് പ്രശ്ന പരിഹാരെ കാണണമെന്ന് ബഹു.ജില്ലാ കളക്ടർ ബഹു.തഹസീർദാർക്ക് നിർദ്ദേശം നൽകുകയും പ്രസ്തുത വന ഭൂമി ഡെപ്യൂട്ടീ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ , പരുത്തിപ്പള്ളി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് പരിധിയിൽ വരുന്നതിനാൽ അനധികൃത വനഭൂമി കയ്യേറ്റം അടിയന്തിരമായി ഒഴിപ്പിയ്ക്കുന്നതിന് അസ്സലപേക്ഷയും അനുബന്ധ രേഖകളും ബഹു.തഹസീർദാർ ഓഫീസിൽ നിന്നും പരുത്തിപ്പള്ളി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേയ്ക്ക് അയച്ചു നൽകിയതു പ്രകാരം അടിയന്തിരമായി തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം പരുത്തിപ്പള്ളി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് ബഹു. ഡെപ്യൂട്ടീ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//